രചന : വിജയൻ കെ എസ് ✍
എനിക്ക് ഉണ്ട് ഒരു വീട്,
കളിവീട് അല്ലത്
മണി മാളിക.
മലകൾ ഇടിച്ച് നിരത്തി,
പുഴകൾ കാർനെടുത്ത്,
മരങ്ങൾ മുറിച്ച്
പണിതീർത്തൊര് മണി മാളിക യാണ്
എൻ വീട്.
പൂരം കാണാൻ പോയൊരുനേരം കണ്ട,
ഗജവീരന്മാര് നിൽക്കും പോലെ.
കാണാം ,
പൊക്കമതിലിൻ മേലെ.
തെറ്റികൾ,
മുല്ലകൾ,
തുളസി ചെടികൾ,
വേരൊടെ പിഴുതെറിഞ്ഞ്,
ഓർക്കിഡ് വംശകൂട്ടരെ
കുടിയിരുത്തി ഞാൻ.
വീടിൻ മുറ്റത് ഉള്ളൊര്
കാവും കുളവും
വെട്ടിനിരത്തി
തീർത്തു, ഞാനൊരു വെള്ളച്ചാട്ടം.
ബുദ്ധൻ ഇരിപ്പുണ്ട് അതിൻ മേലെ,
വീട്ടിലെ കലപില കേട്ട് രസിപ്പാൻ.
പിട്ടാപ്പള്ളി പറഞ്ഞരു
ശീതള മെഷീൻ,
കക്കൂസിലും വെച്ചു ഞാൻ.
പാടവരമ്പിന്നൊരു
ഹൈവേ കണക്കെ തീർത്തു ഞാൻ.
ട്ടാറും
കോൺക്രീറ്റും
ഇൻറ്റർ ലോക്കും
മണ്ണിൻ മേലെ നിരത്തി.
അങ്ങേ വീട്ടിലെ
പ്ലാവിൻ കരിയില
മുറ്റത്തെങ്ങാൻ വീണാൽ,
കോടതി കയറും
പ്ലാവ് മുറിക്കാൻ.
കുട്ടി കരയുന്നു വായിട്ട്.
പാലൂട്ടി,
താരാട്ട് പാടി ,
തൊട്ടിലിൽ ആട്ടി,
കുട്ടി കരയുന്നു വായിട്ട്.
ശീതള മെഷീൻ തന്നൊരു
കുളിർമ സീമകൾ താണ്ടി.
എന്നിട്ടും ,
കുട്ടി കരയുന്നു വായിട്ട്.
മണി മാളിക മുറ്റത്ത്
ഓലകീറിൽ,
മുത്തശ്ശി മയങ്ങുന്നു.