നിഴലുമായ്ച്ചു നടന്നൊരെൻ നാളുകൾ
തിരികെ വന്നെന്നറിയുന്നതിന്നു ഞാൻ
അരികിലാരുമറിയാതെഴുതിയെൻ
മനസ്സുകാണുന്ന സങ്കൽപമൊക്കെയും
ഒഴുകി നീങ്ങി യ കലേക്കു പോകു
മെന്നോർമകൾ മെല്ലെ തിരികെ
യെടുത്തിടാൻ
വഴിയിലെങ്ങോ കളഞ്ഞു പോയെ
ന്നുടെ ഹൃദയമിന്നു തിരികെ വരുത്തിഞാൻ
അറിയുകില്ല യി പുലരിയിൽ
ഞാനെഴുതുമി വാക്കിൻ പൊരുളുകൾ
കടുത്ത വിദ്യേഷ മുള്ളിൽ
നിറച്ചു ഞാൻ
കനത്ത ഭാവവുമേറ്റി നടന്നതായ്
നിറഞ്ഞ പാരിൻ നടുവിലിതേക
യായ്,, നടന്നകലുവാൻ കൊതിച്ച നാളുകൾ
അറിഞ്ഞതില്ലയെൻ കരത്തിലി
നനഞ്ഞ തൂലിക തിരികെ വന്നതും
മതിയെനിക്കിതു മരീശം തീരുവാൻ
മതി വരുവോളമെഴുതട്ടെ ഞാനും
പൊറുക്കയെന്നൂടെ സഹചരെ നിങ്ങളറിവതില്ലയെൻ,
ഹൃദയനൊമ്പരം
മറന്നകാലവും വരുന്നതാണെങ്കിൽ
എഴുതിടാമിനി പ്രണയകാവ്യങ്ങൾ

By ivayana