രചന : സിജി സജീവ് ✍
ഈശ്വരസങ്കൽപ്പങ്ങൾക്ക് മങ്ങലേൽക്കുന്ന കാഴ്ചകളാണ് കണ്ണിനുമുന്നിൽ നിരന്തരം നടക്കുന്നത്,,
എവിടെയാണ് നമ്മൾ പോകേണ്ടത്????
ആരെയാണ് നമ്മൾ ആശ്രയിക്കേണ്ടത്????
ചിലർക്ക് മാത്രം എന്താണ് ഇങ്ങനെ പ്രശ്നങ്ങൾ?????
സത്യത്തിൽ ദൈവങ്ങൾ ഉണ്ടോ????
ഉണ്ടെങ്കിൽ അവരിതൊന്നും കാണുന്നില്ലേ????
വളരെ ചെറുപ്പത്തിലേ ആ സ്ത്രീ അനാഥയായി മാറി,,
മാതാപിതാക്കൾ പലപ്പോഴായി നഷ്ടപ്പെട്ടപ്പോൾ സ്വജനങ്ങൾക്ക് അവളൊരു ബാധ്യതയായി,,
അങ്ങനെ പതിനെട്ടു തികയും മുൻപേ കല്യാണം,,
പുതുമോടി മാറും മുൻപേ അവൾ അറിഞ്ഞു അയാളൊരു തികഞ്ഞ മദ്യപാനിയും ലഹരിയ്ക്കു അടിമയും ആണെന്ന്,,
ശാരീരികവും മാനസികാവുമായ നിരന്തര പീഡനങ്ങൾ,,
എപ്പോഴോ അവൾ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായി,,,
ഉടുതുണിക്ക് മറുതുണിയില്ലാത്ത നശിച്ച ദിവസങ്ങളിൽ അവൾ ഗതി കെട്ട് കൂലിപ്പണിക്ക് പോയി തുടങ്ങി,,
സംശയ രോഗം മൂത്ത് ചിലദിവസങ്ങൾ അവൾ ചോര തുപ്പും വരെ പീഡനങ്ങൾ ഏറ്റു വാങ്ങി,,
സൗഖ്യമല്ലാത്ത നാളുകളുടെ നിറം മങ്ങിയ ക്യാൻവാസിൽ അവൾ കടുത്ത നിറങ്ങൾക്കൊണ്ട് തന്റെ തലവര മാറ്റിയെഴുതാനൊരു ശ്രമം നടത്തി,,
ആദ്യപടിയായി മകളെ വിവാഹം കഴിച്ചു വിട്ടു,,
എന്നാൽ വിധിയെന്നത് ആ കുട്ടിയേയും ചതിച്ചു,,
ആ കുട്ടിയുടെ ഭർത്താവും തികഞ്ഞൊരു മദ്യപാനിയായിരുന്നു,,
മകൾക്കും തന്റെ ഗതി തന്നെ വന്നതിൽ അവൾ ദുഃഖിച്ചു,,
ദൈവത്തോട് പരാധി പറഞ്ഞു,,
മകനിഷ്ടപ്പെട്ടൊരു പെണ്ണിനോടൊപ്പം അവന്റെ കല്യാണവും കഴിഞ്ഞു,,
ഇതിനകം അറ്റായ്ക്കിന്റെ രൂപത്തിൽ ഭർത്താവിന്റെ ജീവൻ അവളിൽ നിന്നും അകന്നു പോയി,,,
മകനിൽ മാത്രം പ്രതീക്ഷയർപ്പിച്ചു കഴിഞ്ഞിരുന്ന ഒരു ദിനം അവനെയും ഒരു പനിയുടെ രൂപത്തിൽ മരണം കൂടെക്കൂട്ടി,,
ഒറ്റക്കായ മരുമകൾ കുട്ടിയുമായി സ്വന്തം വീട്ടിലേക്കു മടങ്ങി,,
ഇടിഞ്ഞു വീഴാറായ ആ വീട്ടിൽ എന്തിന് വേണ്ടി,, ആർക്കു വേണ്ടി എന്നറിയാത്തൊരു അവസ്ഥയിൽ അവൾ വീണ്ടു തനിച്ചായി അനാഥയായി,,
ആര്? ആരോട്? എപ്പോൾ? എങ്ങനെ? ചെയ്യ്ത പാപത്തിന്റെ ഫലമാണ് ആ സ്ത്രീ അനുഭവിക്കുന്നത്??
ഇവിടെ എവിടെയാണ് അവർക്കൊരു സമാധാനം, സ്വസ്ഥത, സൗഖ്യം
കണ്മുന്നിൽ കാണുന്ന ഈ ജീവിതത്തിൽ കിട്ടാത്ത എന്തു സുഖമാണ് ഇനി കാണാത്ത വിശ്വാസത്തിന്റെ നൂൽപ്പാലത്തിനപ്പുറം അവർക്കു കിട്ടാൻ പോകുന്നത്…??
ഇവിടെ വിശ്വാസം എന്തിനോടാണ് ഞാൻ കാട്ടേണ്ടത്??
ആരോടാണ് ഞാൻ അപേക്ഷിക്കേണ്ടത്???
ഇത് ഒരുദാഹരണം മാത്രം,,
ചോദിച്ചാൽ ഇനിയും പറയാനുണ്ട് ഏറെയനുഭവങ്ങൾ,, കണ്ണിനു മുൻപിലെ കാഴ്ചകൾ,,,
❤️