രചന : ബിനു. ആർ ✍
വട്ടകണ്ണാടിയിൽ ഒതുങ്ങിനിൽക്കുമൊരുമുഖം
വട്ടമുഖം അർദ്ധമേനിയിലെ വസ്ത്രം
ജന്മം മുതൽ നമ്മളിൽ ഉൾച്ചേർന്നിരിക്കവേ
സത്യം ധർമ്മം എന്നിത്യാദി സത്കർമ്മങ്ങൾ
ജീവിതത്തിലുടനീളം വേണമെന്നുത്ബോധിപ്പിച്ചവൻ
മഹാത്മജിയെന്നു മനസ്സിൽ കുറിപ്പിച്ചിട്ടവൻ.
സ്വാതന്ത്ര്യം തന്നെയമൃതമെന്നുപാടിപ്പതിപ്പിച്ചത്
സ്നേഹം നിറഞ്ഞൊരുറവ ചിന്തകളിൽ
ഹരേ റാം എന്നുള്ളിൽ ചിന്തിപ്പിക്കവേ,
നിറഞ്ഞ സ്വയം ബോധനത്തിന്റെ പാതയിൽവഴികാട്ടിയായി.
വൈക്കത്തിൽ ദണ്ടിയിൽ മഹാത്മ്യമോതും
നേരായമാർഗത്തിൻ നേർമ്മയിൽ
രാജ്യനന്മയ്ക്കായ്പാതവെട്ടിത്തെളിച്ചവൻ
കൈവല്യത്തിൻ മഹാനുഭാവൻ
പരമാനന്ദയോഗിവര്യൻ!