രചന : ശിവൻ✍
സമയം രാത്രി ഏതാണ്ട് രണ്ടു മണി.
നിർത്തടി ഒരുമ്പട്ടവളെ..അവളുടെയൊരു പേറ്റ്നോവ്.വയസ്സാം കാലത്ത് പണി ഉണ്ടാക്കി വെച്ചിട്ട്ഇരുന്നു കരഞ്ഞു ബാക്കിഉള്ളോരുടെ ഉറക്കം
കൂടി കളയും നാശം.ഇരുട്ട് മൂടിയ ജയിൽ മുറിയിൽ ഉറക്കം നഷ്ടപ്പെട്ടസഹതടവുകാരിയുടെ അലർച്ച കേട്ട് പൂർണ്ണഗർഭിണിയായ ഷീല ഒരു നിമിഷം നിശബ്ദയായി.വയസ്സ് അൻപത് കഴിഞ്ഞ ഷീലയുടെ അവശേഷിച്ചമനോബലം ഇല്ലാതെയായപ്പോൾ ഇടത് കൈകൊണ്ട് വായ മുറുകെ പൊത്തി പിടിച്ച്വലത് കയ്യാൽ നിറഞ്ഞ അടിവയറിലൊരുപിടി മുറുക്കി.നാക്കിന് എല്ലും മനസ്സിൽ കരുണയുമില്ലാത്ത
അവരുടെ വാക്കുകളിൽ നിന്നും രക്ഷപ്പെടുകതനിക്ക് അസഭവ്യമാണെന്ന് തോന്നിയപ്പോൾജയിൽ കമ്പിയിൽ പിടിച്ച് ഷീല പതിയെഎഴുന്നേറ്റ് നിന്നു.
അധിക സമയം വേണ്ടിവന്നില്ല അവർബോധമറ്റ് നിലംപതിച്ചു.തങ്ങൾക്ക് പണിയാകുമെന്ന കാരണത്താൽഷീലയെ ജയിൽ ജീവനക്കാർ ഉടൻ തന്നെ
ആശുപത്രിയിൽ എത്തിച്ചു.
മാസങ്ങൾക്ക് മുമ്പ് തൻ്റെ മകൻസമ്മാനിച്ച ജീവനാണ് ഷീലയുടെ ഉദരത്തിൽ
ഇന്ന് വളർച്ച പൂർത്തീകരിച്ചത്.അമിതമായ അളവിൽ മയക്കു മരുന്ന്
ഉപയോഗിക്കുന്ന ദിനങ്ങളിൽ സ്വന്തംഅച്ഛനെയും അമ്മയെയും ക്രൂരമായി ഉപദ്രവിക്കുന്ന ശീലം തങ്ങളുടെ മകന് പതിവാണ്.അന്ന് രാത്രി തൻ്റെ പുരുഷൻ്റെ അഭാവത്തിൽഅവരെ കീഴടക്കാൻ അവനു കഴിഞ്ഞു.
സ്വന്തം അമ്മയാണ് എന്ന തിരിച്ചറിവുണ്ടായവേളയിൽ ഉടലിൽ നിന്നും തല അറുത്ത്
മാറ്റിയാണ് അവൻ്റെ അച്ഛൻ അദ്ദേഹത്തിൻ്റെക്രോധം ശമിപ്പിച്ചത്.മകൻ്റെ ചെയ്തികളെക്കാൾ അമ്മ മനംവിഷമിച്ചത് തൻ്റെ പുരുഷൻ്റെ ഹൃദയം
നുറുങ്ങിയപ്പോഴായിരുന്നു.
ക്രൂര മുഖത്തിന് വധശിക്ഷ നൽകിയഅദ്ദേഹത്തെ വീണ്ടും നരകിപ്പിക്കാൻ മനസ്സനുവദിക്കാതെ അവർ സ്വയം ആ കുറ്റംഏറ്റെടുത്ത് തുറുങ്കിലടക്കപ്പെട്ടു.
ജയിൽ ജീവിതത്തിൻ്റെ തുടക്ക ദിനങ്ങളിൽവേദനയോടെ ശപിക്കപ്പെട്ട ഓർമ്മകൾ
അലട്ടിയ അവരിലേക്ക് ഒരു അതിഥി കൂടികടന്നു വന്നു.
ഒരുവട്ടം ഭാരം ചുമന്ന ഗർഭപാത്രത്തിന്
വീണ്ടും പതിയെ ഭാരമേറുന്നു.മരണപ്പെട്ട തൻ്റെ മകൻ വീണ്ടുമൊരുശാപമായി തന്നിലേക്ക് തിരികെയെത്തുന്നത്പോലെ അവർക്ക് തോന്നി.ഒൻപത് മാസങ്ങൾ അറപ്പോടെ നോക്കിയത്കൊണ്ടാവണം തൻ്റെ കുഞ്ഞ് ഇത്രയും വേദന
തന്നുകൊണ്ട് ഇപ്പോഴും ദ്രോഹിക്കുന്നത്എന്നവർക്ക് ബോധ്യമുണ്ടായിരുന്നു.
ജയിലിൽ ഒരുവട്ടം പോലും തന്നെ കാണാൻവരാതെ പിടിച്ചു നിന്ന തൻ്റെ പുരുഷൻ
ഇന്നീ ആശുപത്രി വരാന്തിലേക്ക് ഓടിയെത്തുമെന്നവർക്ക് പ്രതീക്ഷയുണ്ട്..
തെറ്റുവാനിടയില്ലാത്ത ആ ഒരു പ്രതീക്ഷയാണ്ഇന്നവരുടെ കൈമുതൽകൂട്ട്..
ഷീല ഒരു ആൺകുട്ടിയെ പ്രസവിച്ചു.തനിക്കരികിൽ കിടത്തിയ കുഞ്ഞിൻ്റെ മുഖം
ഒരുവട്ടം പോലും നോക്കാതെ മുഖം തിരിഞ്ഞുകിടന്നു കൊണ്ട് ഷീല തൻ്റെ പ്രതീക്ഷകൾക്ക്
വീണ്ടും വളമിട്ടു.അവരുടെ മിഴികളിൽ നനവാർന്ന തിളക്കംനൽകിക്കൊണ്ട് അദ്ദേഹം അവിടേക്ക്ഓടിക്കിതച്ചുകൊണ്ട് എത്തി.കുഞ്ഞിനെയും തൻ്റെ പെണ്ണിനെയും അദ്ദേഹം
മാറി മാറി നോക്കി..
അതുവരെ അടക്കിപ്പിടിച്ച ഷീലയുടെകണ്ണുനീരിന് അദ്ദേഹത്തിൻ്റെ മുമ്പിൽ
പിടിച്ചു നിൽക്കാനായില്ല.നിർഗ്ഗളമായി അത് അണപൊട്ടിയൊഴുകി.
സ്നേഹമോടെ പിതൃവാത്സല്യത്തിൻ്റെകരങ്ങൾ കുഞ്ഞിലേക്ക് നീങ്ങിയപ്പോൾ
നീണ്ട ഒരു നെടുവീർപ്പിടുവാൻ മാത്രമേ അപ്പോൾഷീലക്ക് കഴിഞ്ഞുള്ളൂ..
കുഞ്ഞിനെയെടുത്തു അദ്ദേഹം അവരുടെഅരികിലേക്ക് പതിയെ ഇരുന്നു.
ആരോഗ്യപ്രശ്നങ്ങളും ഗർഭകാല ബുദ്ധിമുട്ടുകളും
ഷീലയുടെ ആയുസ്സ് വെട്ടിക്കുറച്ചു.മകൻ്റെ കുഞ്ഞിനെ മകൻ്റെ പിതാവിന്
നൽകുക എന്ന വിചിത്രമായ രംഗം കഴിഞ്ഞതോടെ
ഷീല അരങ്ങോഴിഞ്ഞു.
സ്വന്തം മകൻ്റെ ആത്മാവ് പുതിയ രൂപമണിഞ്ഞ്തന്നിലേക്ക് വന്നിട്ട് അഞ്ച് വർഷങ്ങൾ.
ശാപങ്ങൾ കൊണ്ടൊരുക്കിയ കൂട്ടിലെവെണ്ണീറായൊരു ജന്മം പാശ്ചാത്തപിക്കലിൻ്റെ
സമയങ്ങൾ ദിനംപ്രതി അളന്ന് ഇഴയുന്നു.ക്രോധമേറ്റ് സമനില പോയനേരം ചെയ്ത
സ്വയം ശരിയുടെ ബാക്കി ഭാഗങ്ങൾപൂരിപ്പിക്കാൻ വെള്ളക്കടലാസിലെ നീളൻ
വരികൾ പോലെ ജീവിതവും ,ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന്
വിലയിരുത്താൻ ദൈവത്തിൻ്റെ രൂപവുംചെകുത്താൻ്റെ ആത്മാവുമുള്ള മകനും
അദ്ദേഹത്തിൻ്റെ മുന്നിലിന്നുണ്ട്…!!!!