രചന : പ്രകാശ് പോളശ്ശേരി ✍
എങ്ങോ പരിചിതമെന്നു തോന്നുമാറന്നു കണ്ടുനിന്നെ,
പകച്ചുപോയ്,ഏതോഉൾവിളിയാൽ,
പരസ്പരംനിർന്നിമേഷമായ് നിന്നു രണ്ടുപേരും
കണ്ടറിയുന്നുള്ളിൽഒളിചോരാ ,
ചെഞ്ചുണ്ടും ദന്തഭംഗിയും,എന്തുഭംഗി
കേട്ടിരിക്കാനെന്നുമെല്ലെപ്പറയാൻ വാക്കുതപ്പുന്നു മൗനമായി
ഏതോവിദ്യുൽ പ്രഭാവത്തിൽപ്പെട്ട പോൽ,
ഉള്ളിൽ ആശ്ലേഷിച്ചു രണ്ടു മാനസങ്ങൾ,
പിന്നെപ്പറഞ്ഞുവോ കാമന
നമ്മിലുണ്ടെന്നു പറയാതിരിക്കില്ല.
തുടുത്തകവിളുകളായിരുന്നു,
പണ്ടെന്നുപറയാനവസരംവന്നുവല്ലോ.
ഇന്നിൻ്റെജീവിതപ്പാച്ചിലതൊക്കെ
എന്നോ മറന്നെന്നു പറഞ്ഞങ്ങു വച്ചു.
എന്നാലുമുള്ളിൽകൊതിക്കുന്നു കപോലങ്ങൾ
മൃദുചുംബന സ്പുല്ലിംഗങ്ങളേറ്റുവാങ്ങാൻ.
കൂട്ടുപറഞ്ഞു,നിറമാറു,മൊരുആശ്ലേഷണത്തിൻ
ആസ്വാദനത്തിനായും
നാഗപുളച്ചിലുണ്ടാകുമൊരുപക്ഷേയൊരു
കാമ്യമായരംഗമൊരുങ്ങിയാൽ’
അന്നുപരിതാപമല്ല നിറഞ്ഞാടുന്ന മാനസ്സം മാത്രമായിരിക്കും
ഉളളിലുണ്ടറിയാമടങ്ങാത്ത ഭോഗമോഹങ്ങ ളെല്ലാവർക്കുമേ.
ഏതോ കടിഞ്ഞാണിൽ നിയന്ത്രിക്കപ്പെട്ടവെറും
നാട്യവിഭവങ്ങളല്ലോ നമ്മൾ
ഉണ്ട് ഒരുപാടു പറയാനുണ്ടീ നെഞ്ചിൽ കിടന്നു പറഞ്ഞിടേണം
തിങ്ങി നിറഞ്ഞാ ഗദ്ഗദവുംവിഴുപ്പും പൊട്ടിയൊഴുകി മാനസം ശുദ്ധമാകട്ടെ’
കെട്ടിപ്പൂട്ടിയ തൃഷ്ണയൊക്കെയൊറ്റ തലോടലിൽപുനർജനിക്കും,അന്നു അന്യരല്ലചേരേണ്ടചേർച്ചയിന്നുവന്നുവെന്നുകരുതി ആഹ്ലാദിക്കുമോ.