ഓസ്ട്രിയ :ഫോക്കസ് വിയെന്ന നിർമ്മിക്കുന്ന കട്ടുറുമ്പിന്റെ സ്വർഗ്ഗം എന്ന ഷോർട്ട് ഫിലിം നിങ്ങളുടെ മുൻപിലേക്ക് എത്തിയിരിക്കുന്നു മോനിച്ചൻ കളപ്പുരക്കലിന്റെ രചനക്കുപുറമെ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു . .സിയാദ് റാവുത്തറുടെ എഡിറ്റിങ്ങും സൻവറുത് വക്കത്തിന്റെ സംവിധാനത്തിൽ ഓസ്ട്രിയൻ മനോഹാരിത നല്ലപോലെ ഒപ്പിയെടുത്തിരിക്കുന്നു .ചെറിയ ഹാസ്യ രൂപത്തിൽ കഥയെ സമീപിച്ചിരിക്കുന്നു.മലയാളികളുടെ പ്രവാസി ജീവിതത്തിലെ ചില ഏടുകൾ കൂട്ടിച്ചേർത്തുകൊണ്ടു കോവിഡ് എന്ന മഹാവിപത്തിനെ അവഗണിക്കുന്നവർക്ക് മുൻപിലൂടെ ഹാസ്യ മേമ്പൊടിയോടെ കുടുംബ ജീവിതം വരച്ചു കാട്ടാൻ ശ്രമിച്ചിട്ടുണ്ട്.കഥാപാത്രങ്ങളായി സൻവറുത് വക്കം ,ബ്ലെസി ബെന്നി ,നിലാന മരിയ തോമസ്, ലിയോ കളപ്പുരക്കൽ തുടങ്ങിയവർ അവരവരുടെ റോളുകൾ മികവുറ്റതാക്കി.