രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍
അമ്മയിൽ നിന്നുനീ പിറന്നുവീണു
അമതൻ കനിവിൽ വളർന്നുവന്നു
അമ്മിഞ്ഞപ്പാലിൽ നീ തിരിച്ചറിഞ്ഞു
അമ്മയില്ലാതെ നിലനില്പില്ല നാളെ
അമ്മയിൽനിന്നു പഠിച്ചതെല്ലാമെല്ലാം
അമൃതമായ് ജീവനിൽ പകർത്തിവെച്ചു
അന്നിൽ നിന്നെങ്ങനെ മാറിപ്പോയ് നീ
ആരിൽനിന്നിന്നനീതികൾ കയ്യിലിക്കി ?
അമ്മ നിന്നേയിന്നുവലുതാക്കിയപ്പോൾ
അമ്മയെ നീനിന്റെ താഴെയെന്തിനാക്കി ?
ഉയരങ്ങൾ നീയേറെക്കയറിയപ്പോൾ
അവിടെ നിന്നമ്മയെ നീ മറന്നുപോയി …
അടിതെറ്റി നീയിന്നുതാഴെ വീണുപോയി
അമ്മയെ മറന്ന നീയൊരു ഭ്രാന്തനായി
അമ്മതൻ വാക്കുകൾ വലിച്ചെറിഞ്ഞു
അതുനിന്റെ ജീവിതം ദുരന്തമാക്കി
അറിയുക അമ്മയീ പ്രകൃതി തന്നെയല്ലേ ?
അതിൽ മാത്രമല്ലേ നിന്റെ നിലനില്പെന്നും
അമ്മതൻ കനിവിന്റെ കാർമേഘങ്ങൾ
അകലെ നിന്നും നിന്നെ നനക്കുകില്ലേ…?