രചന : താനു ഒളശ്ശേരി ✍
കാലം പ്രകൃതിയെ വികൃതമാക്കിയതും ,
രാഷ്ട്രം രാജ്യത്തെ കൊന്നു തിന്നുന്നതും ,
കുടുബം വ്യക്തിയായി ഉരുകി തിരുന്നതും ,
കരഞ്ഞു കലങ്ങിയ അമ്മമാരും ,പൈതങ്ങളും ,
അധി ജീവിക്കാൻ കഴിയാത്ത
പുരുഷമേധാവിത്ത വ്യവസ്ഥിതിയിൽ
പുരുഷൻ ബലിയാടായിരുന്നത് കാണാൻ
ഒരു സ്ത്രീശക്തിക്കും കഴിയുന്നില്ലല്ലോയെന്നോർക്കുമ്പോൾ ,
പുരുഷനാമത്താൽ വേർതിരിക്കപ്പെട്ട അധികാരം
പണിത സ്ഥാപനത്തിലെ തൊഴിലാളി പോലും
മനുഷ്യനല്ലാതെ രൂപാന്തരപ്പെടുന്ന ഓർമ്മകൾ
ഒരിക്കലും ഓർക്കാതെയിരിക്കാൻ കഴിയുന്നില്ലല്ലോ?
ഓർക്കാതെയിരിക്കാൻ മയക്കുമരുന്നിനെക്കാളും
നല്ലത് മതതീവ്രവാതിയാവുകയാണെന്ന് കാലം തെളിയിച്ചിട്ടും ,
അറിവിനെകൊണ്ട് ഇരുട്ടിനെമായിക്കാൻ കഴിയാത്തയിടത്ത് ,
ഹൃദയത്തിലെക്കുള്ള ചൂട്ടായി പുഞ്ചിരി മറുമെന്നാരാ പറഞ്ഞത് ….
ഓർമ്മകളെ കുളിപ്പിച്ച് തേച്ച് മായിച്ച് കളയാനാവില്ലെങ്കിലും ,
ഓർത്തോർത്ത് കരയാനും ,ചിരിക്കാനും ,
പീഡിതൻ്റെ ആകെ സമ്പാദ്യം ഓർമ്മകൾ മാത്രം
അതും മോഷ്ടിക്കാനാളുവരുന്നുണ്ട് മക്കളെ……..?