രചന : ബി. സുരേഷ് കുറിച്ചിമുട്ടം ✍
പഞ്ചകംവിട്ടൊഴിഞ്ഞൊരാമാനവൻ
പഞ്ചതന്ത്രവുംപ്പയറ്റി മരണമേറുന്നതിൻമുന്നേ
പച്ചമണ്ണിന്നവകാശിയായിടാൻ
പടികളെത്രയോകയറിയിറങ്ങിത്തളരുന്നു
പാടിയപ്പാട്ടിലെ വരികളും
പാണനും മറന്നുപോയി
പാതയോരത്തും പടിക്കെട്ടിലും
പതംപറഞ്ഞിരിപ്പൂ പാവമീഭൂമിതന്നവകാശികൾ
പലപലനാളായ് മാറിവന്നിടും
പലഭരണത്തിൻക്കെടുതികൾ
പകുത്തേകുവാനില്ലിവർക്കായ്
പായവിരിച്ചുറങ്ങുവാനൊരുപിടിമണ്ണും
പഞ്ഞവും പട്ടിണിയും
പതിരാവാത്തൊരുനാളും
പരിഹാരമില്ലാതെയിന്നും
പരിപൂർണ്ണമാകാതങ്ങനെ
പാരിലിവരും മനുഷ്യർ
പാലം കടക്കുവോളം
പലപല വാഗ്ദാനമേകി
പമ്പരവിഡ്ഢികളാക്കിടുന്നു
പവിത്രമണ്ണിന്നുടയൻ മതജാതിവർഗ്ഗമല്ല
പാവനമീഭൂമിയിൽ മനുഷ്യനുടയൻ
പാടുന്നതുഞ്ചൻ്റെതത്തയും
പതിരില്ലാക്കതിരായ് കാണുമാനാളെന്നും