രചന: സുചിത്ത് കലാസ്✍
ഗ്രാമ കാഴ്ച
കിഴക്കങ്ങു ദൂരെ
ചിരിതൂകി നിന്നിടും
പച്ച പുൽ മേടയും
നെൽകതിരുകൾ –
പൂത്തു ലഞ്ഞീടുമി
വയലേലകളും
അതി സുന്ദരം കാഴ്ചകൾ
അരികിൽ –
ശാന്ത സ്വരൂപനായ് –
വാണിടും
ശിവസന്നിധിയും
ഒട്ടു ദൂരെ –
അറിവിൻ നിറകുട –
ങ്ങളാൽ
ചിരിതൂകി നിൽക്കുമി
പള്ളി കൂടങ്ങളും
ഒരു മയായ് –
.. ഒരു കുടകീഴിലെ ന്നപ്പോൽ
സ്നേഹ വാത്സല്യം –
പുൽകിടും
ഒരു കൂട്ടം മനുജരും
കാണുക – കേൾക്കുക
ഗ്രാമ കാഴ്ചകൾ .
ഇവിടം –
പക പോക്കലില്ല –
അക്രമ രാഷ്ട്രീയ മില്ല
ജാതി – മത – വർഗ്ഗ-
ഭേത വ്യത്യാസങ്ങളൊ –
ന്നുമില്ല
നന്മകൾ ചിരി തൂകി –
നിൽക്കുമീ-
നമ്മിലെ പുതിയ
ഗ്രാമ കാഴ്ചകൾ .