രചന: ജോബ് (ഗിന്നസ്) പൊറ്റാസ് ✍
ഓര്ത്തഡോക്സ് സഭയിലെ വിശുദ്ധ കുര്ബ്ബാന ആരംഭിക്കും മുമ്പുള്ള “വെളിവു നിറഞ്ഞോരീശോ…”
എന്ന ഗാനം എഴുതിയത് ഒരു ഹിന്ദുവാണെന്ന് എത്രപേര്ക്ക് അറിയാം?. ഐതിഹ്യമാല എന്നകൃതിയിലൂടെ നമുക്കെല്ലാം സുപരിചിതനായകൊട്ടാരത്തില് ശങ്കുണ്ണിയാണ് പ്രസിദ്ധമായ ഈഗീതം രചിച്ചിട്ടുള്ളത്. ഈ ഗാനം മാത്രമല്ല വിശുദ്ധകുര്ബ്ബാന മദ്ധ്യേയുള്ള ഭൂവിലശേഷം, പൗലോസ്ശ്ലീഹാ ധന്യന് ചൊല്കട്ടെ, അമ്പുടയോനെനിന്വാതില് തുടങ്ങിയ ഗീതങ്ങളും അദ്ദേഹംരചിച്ചവയാണ്.
19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്ഥം വരെ നമ്മുടെആരാധനാ ഗീതങ്ങളെല്ലാം സുറിയാനി
ഭാഷയിലുള്ളവയായിരുന്നു. ഇതു കാവ്യഭംഗിയോടെതര്ജ്ജമ ചെയ്യപ്പെട്ടത് സി.പി. ചാണ്ടിയുടെനേതൃത്വത്തില് 1940 മുതലാണ്. എന്നാല് അതിനുംമുമ്പേതന്നെ പുലിക്കോട്ടില് തിരുമേനിയുടെആഗ്രഹത്താല് സുറിയാനി ഗീതങ്ങള്മലയാളത്തിലേക്ക് മാറ്റാന് ശ്രമം തുടങ്ങിയിരുന്നു.
1897ല് പരിശുദ്ധ പരുമല തിരുമേനിയായിരുന്നു ഈഉദ്യമത്തിനു മുന്കൈയ്യെടുത്തത്. അന്ന് കൊച്ചിസന്ദര്ശിച്ച അന്ത്യോക്യാ പാത്രിയര്ക്കീസ്പരിശുദ്ധ ഇഗ്നാത്തിയോസ് അബ്ദുള്ള രണ്ടാമന്ബാവായില് നിന്നു ഇതിനുള്ള സമ്മതം അദ്ദേഹംവാങ്ങി. അതിപുരാതനമായ അന്ത്യോക്യന്സുറിയാനി നമസ്കാരത്തിലെ ചില ഭാഗങ്ങള് തർജ്ജമ ചെയ്ത് ചെറുതാക്കി ആരാധനയ്ക്കുഉപയോഗിക്കുകയായിരുന്നു ലക്ഷ്യം.
മാതാവിനോടും പരിശുദ്ധാത്മാവിനോടും ഉള്ള പ്രാര്ത്ഥന, മരിച്ചവര്ക്കുവേണ്ടിയുള്ള പ്രാര്ത്ഥനഎന്നിവ സുറിയാനി ഭാഷയിലെഴുതി അന്ത്യോക്യ ബാവായ്ക്കു സമര്പ്പിച്ചു. ചെറായിപള്ളിയിലെത്തിയ പാത്രിയര്ക്കീസ് ബാവാ അതുമുഴുവന് വായിച്ച ശേഷം മലയാളത്തില്പ്രസിദ്ധീകരിക്കാന് അനുമതി നല്കുകയും ചെയ്തു.
മാര് അപ്രേം, മാര് യാക്കോബ്, മാര് ഇസഹാക്ക,മാര് ബാലായി തുടങ്ങിയ പിതാക്കന്മാരാണ്അന്ത്യോക്യന് പ്രാര്ത്ഥനാ ക്രമംതയ്യാറാക്കിയിട്ടുള്ളത്. ഏഴു ദിവസത്തെപ്രാര്ത്ഥനകള് അന്ത്യോക്യന് ക്രമത്തിലുണ്ടെങ്കിലും തിങ്കളാഴ്ചത്തെ പ്രാര്ത്ഥനാ ക്രമമാണ്തര്ജ്ജമയ്ക്ക് കൂടുതലായി ഉപയോഗിച്ചത്.
ഗീതങ്ങളും, പ്രാര്ത്ഥനാ ഭാഗങ്ങളുംതയ്യാറാക്കാന് പരുമല തിരുമേനികണ്ടെത്തിയതാവട്ടെ ഭാഷാ നിപുണരായവള്ളത്തോള്, കൊട്ടാരത്തില് ശങ്കുണ്ണി,കണ്ടത്തില് വര്ഗ്ഗീസ് മാപ്പിള എന്നിവരെ.
അന്ത്യോക്യന് ആരാധനാ ക്രമത്തിന്റെ പദാനുപദതര്ജ്ജമയാണ് നടന്നത്. പക്ഷേ, അതിന്റെഇണത്തിനോ അര്ത്ഥത്തിനോ ഒരു കോട്ടവുംതട്ടിയില്ല എന്നുമാത്രമല്ല കാവ്യഭംഗി നിറഞ്ഞുതുളുമ്പുന്നതുമായി ഗീനങ്ങള്. തര്ജ്ജമക്കായിസുറിയാനി ഗീതങ്ങളുടെ അര്ത്ഥം പറഞ്ഞു കൊടുത്ത്
സഹായിച്ചത് മാര് ദിവന്ന്യാസിയോസായിരുന്നു.
എന്നാല് പുസ്തകം പുറത്തു വരുംമുമ്പെ പരുമലതിരുമേനി കാലംചെയ്തു. 1910ല് കോനാട്ട്
അബ്രഹാം മല്പ്പാനാണ് പാമ്പാക്കുട നമസ്കാരംഎന്നറിയപ്പെടുന്ന മലയാളത്തിലെ ആദ്യ
ആരാധനാ ഗീതങ്ങള് പുറത്തിറക്കിയത്.