രചന : ദിനേശ് മേലത്ത് ✍
ഊർമ്മിളേ നിൻത്യാഗ സഹനം ചരിത്രമായ്…
ജ്ഞാനിയും, കലാകാരിയുമായിരുന്നൂർമ്മിള!
ലക്ഷ്മണപത്നിയായ് സ്വയംവരം ചെയ്തിടും,
സീതാസ്വയംവര വേളയിൽ കുങ്കുമം കൊണ്ടവൾ,
ത്രേതായുഗത്തിലെ കണ്ണുനീർ മുത്തായിരുന്നവൾ,
പിതൃഹിതത്തിനായ് വനവാസ യാത്രയും,
നിഴലായ് സീതാദേവി കൂടെയിറങ്ങിയ നേരം,
ഞാനും വരട്ടെയെന്നോതിനാൽ ഊർമ്മിള,
അഗ്രജന്റനുജനായ് ഹോമിച്ചു സംവത്സങ്ങൾ!
അഗ്നിസാക്ഷിയായ് ചൊല്ലിയ വാക്കുകൾ,
പതിതൻ ധർമ്മവും പത്നിതൻ കർത്തവ്യവും.
നിഴൽമൂടിയ സത്യങ്ങൾ കനലായ് തിളങ്ങി –
ഇന്നൂർമ്മിള ശ്രേഷ്ഠ കഥാപാത്രമായ് മാറി.
ഊർമ്മിളേ നിന്നാത്മ ദു:ഖങ്ങൾ ഗീതമായ് പാടുന്നു
തോരാതെ കണ്ണുകൾ നിന്നുപെയ്യുന്നുവോ,
മോഹഭംഗം വരിച്ച സർവ്വംസഹേ.