എന്റെ വീട്ടിൽ ആധുനിക സൗകര്യങ്ങൾ എല്ലാം ഒരുക്കിയിട്ടും പണ്ട് വിറകടുപ്പ് ഉള്ള കാലത്തിൽ നിന്ന് ഒരു മാറ്റവും അടുക്കളയിൽ ഫീൽ ചെയ്യുന്നില്ല സ്ത്രീകൾ ആണെങ്കിൽ എപ്പോഴും അടുക്കളയിൽ തന്നെ എത്ര പറഞ്ഞാലും കേൾക്കില്ല
ഇവർ എന്തോ കരാർ പോലെ രാവിലെ തുടങ്ങും രാത്രിവരെ പണിയോട് പണി തന്നെ ശരിക്കും ഇതൊക്കെ ആവശ്യമുണ്ടോ
ആദ്യം വേണ്ടുന്നത് ഒരു ടൈം ടേബിൾ ആണ്
ഓരോ ദിവസവും ഓരോ ഭക്ഷണം തന്നെ ആയിക്കോട്ടെ
ബ്രെക് ഫാസ്റ്റ് എളുപ്പത്തിൽ ഉള്ളത് ഓട്ട്സ്,നൂഡിൽസ്,ഉപ്പുമാവ് എന്നിവ പോലുള്ളവ തിരെഞ്ഞെടുക്കുക
ഉച്ചക്ക് ചോർ വെക്കാൻ റൈസ് കുക്കർ ഉപയോഗിക്കുക അതാകുമ്പോൾ അരിയിട്ട് പോയാൽ മതി ചോർ ആയിക്കോളും
ഒരു ദിവസം ഒറ്റ കറി മാത്രമേ വീട്ടിൽ വെക്കേണ്ടതുള്ളൂ മടി ഉള്ളവർ നീട്ടിവെച്ചാൽ രണ്ടോ മൂന്നോ ദിവസം ഉപയോഗിക്കാം
കുറെ തരാം കറികളും വറവും പൊരിയും വേണ്ടുന്നവർ സ്വന്തം ഉണ്ടാക്കട്ടെ
രാത്രി ചപ്പാത്തി മതിയാകും ചോറ് വേണ്ടുന്നവർക്ക് ഉച്ചക്കുള്ള ചോറും
കറിയും ഒരൽപം സാലഡ് കൂടി
ഉണ്ടെങ്കിൽ കലക്കി ചൂട് വേണമെങ്കിൽ ഓവനിൽ വെക്കുക
ചായ,സ്നാക്ക്സ് വേണ്ടുന്നവർ സ്വയം ഉണ്ടാക്കി കഴിക്കാൻ ശീലിപ്പിക്കുക ഇന്ന് ഗ്യാസും ഇന്റൻഷൻ കുക്കർ കെട്ടിൽ എല്ലാം ഉണ്ടല്ലോ
ഡ്രെസ് വാഷിംഗ് ആഴ്ചയിൽ ഒരിക്കൽ മാത്രം ഓരോ ആളും അവരവരുടെ ചെയ്യുക അതുപോലെ വീട് ഡീപ്പ് ക്ളീനിങ് ആഴ്ചയിൽ ഒരിക്കൽ എല്ലാരും കൂടി ചെയ്താൽ മതിയാകും
എല്ലാ ദിവസവും കരാർ ജോലി പോലെ ചെയ്യണ്ടതില്ല
ഭക്ഷണം ആരാ കഴിക്കുന്നത് അവർ തന്നെ പാത്രം കഴുകണം അതുപോലെ ആരാണ് ലാസ്റ്റ് കറിയും,ചോറും എടുക്കുന്നത് അവർ ഉണ്ടാക്കാൻ ഉപയോഗിച്ച പാത്രം കഴുകണം അപ്പോൾ കിച്ചൻ ക്ളീൻ ആയികിടക്കും
സ്‌പെഷൽ ഫുഡ് ഒക്കെ ആഴ്ചയിൽ ഒരിക്കൽ എല്ലാരും കൂടി ഉണ്ടാക്കിയാൽ മതിയാകും
അതുപോലേ മാസത്തിൽ ഒരിക്കൽ എങ്കിലും വീട്ടിലെ പണിയൊക്കെ നിർത്തി വെച്ച് പുറത്തു നിന്ന് ഫുഡ് ഒക്കെ കഴിക്കണം പൈസ ഉണ്ടെങ്കിൽ 10 ദിവസം കൂടുമ്പോൾ ആയാൽ കൂടുതൽ രസകരമാവും
ദിവസം എല്ലാം കൂടി ഒരു മണിക്കൂറിൽ കൂടുതൽ സമയം കിച്ചണിൽ ചിലവയിക്കരുത് ഇതൊക്കെ പാലിക്കാൻ ആവാത്തവർ സ്വന്തം ചെയ്യണം എന്നാവശ്യപ്പെടുക
ഗ്യാസും ഇറ്റൻഷൻ കുക്കറും കെട്ടിലും വീട്ടിൽ ഉണ്ടായാലും സന്ധ്യ സമയത്തു വിറക് പൊറുക്കാൻ വളപ്പിൽ പോവുന്ന സ്ത്രീകളോട് സഹതാപം മാത്രം
ഒരു മൂന്നു നാലു വയസ്സ് ഉള്ള കുട്ടികൾ ഉണ്ടെങ്കിൽ ഇതിൽ ചെറിയ മാറ്റം വരും അത് ശീലമാക്കരുത് 4 വയസ്സ് ആവുമ്പോയേക്കും ഇതേ ഡിസിപ്പിളിന് കുഞ്ഞും ശീലിക്കണം
ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്ന മക്കളുടെ അണ്ടർവെയർ വരെ കഴുകി കൊടുക്കുന്ന ആളുകളെയും നമുക്കിടയിൽ കാണാൻ ആവും
ഇതൊക്കെ തിരുത്തണം
സ്ത്രീകൾ തന്നെയാണ് മുഴുവൻ ജോലിയും അവരുടെ തലയിൽ എടുത്തു വെക്കുന്നത് രണ്ടു ദിവസം ഹെൽപ് ആയി ചെയ്യുന്ന ജോലി മൂന്നാമത്തെ ദിവസം അവരുടെ ഉത്തരാവാദിത്തം ആവും പിന്നെ അത് നിലവിളി ആവും അതാണ് കണ്ടു വരുന്നത്
നീ ഉണ്ടാക്കിയ ഫുഡ് അടിപൊളി ആണ് നീ അലക്കിയ എന്താ വൃത്തി എന്നൊക്കെ പറഞ്ഞു സുഖിപ്പിച്ച പിന്നെ പെണ്ണുങ്ങൾ അടുക്കളയിൽ നിന്നിറങ്ങില്ല ഞാൻ ഉണ്ടെങ്കിൽ മാത്രമേ എല്ലാം നടക്കു എന്നാണ് ഇവറ്റകൾ വിചാരിച്ചു വെച്ചിരിക്കുന്നത് അങ്ങനെയൊന്നും അല്ല നിങ്ങൾ മരിച്ചാലും മറ്റൊരു വിധത്തിൽ എല്ലാം നടക്കും

By ivayana