വീട്ടുമുറ്റത്ത്നിരത്തിയിട്ടിരിക്കുന്നപ്ലാസ്റ്റിക്ക്കവറുകള്‍,
അലുമിനിയംപാത്രങ്ങള്‍,പാല്‍ക്കവറുകള്‍,കമ്പിത്തുണ്ടുകള്‍,പഴയനോട്ടുബുക്കുകള്‍ .പത്രക്കടലാസ്സുകള്‍,പിന്നെ കുറേ പഴയചാക്കുകള്‍. അതിനടുക്കല്‍ ഒരു പഴയ തുരുമ്പെടുത്ത് തുടങ്ങിയ സൈക്കിള്‍ അതിനടുത്ത് ഒരു പഴയ പനം പായ്.ഇതെല്ലാമാണ് അബൂക്കയുടെ സമ്പത്ത്.
വീട് എന്നുപറഞ്ഞാല്‍ പഴയ ഒരു ചെറ്റപ്പുര ,അതിനെരണ്ടായി തിരിച്ച് മറച്ചിരിക്കുന്നു.ഒരുവശം അടുക്കള .
അപ്പുറം കിടപ്പു മുറി.കിടക്കമുറിയ്ക്കുള്ളില്‍ പഴയ ഒരു ചാക്കുകട്ടില്‍.അതിന്റെ വശത്ത് പായും തലയിണയുംചുരുട്ടി
വച്ചിരിക്കുന്നു. അടുക്കളയില്‍ ചുവരിനു പകരം ചാക്കുമറച്ചുകെട്ടി യിരിക്കുന്നു. തറയില്‍ചാണകംമെഴുകിയതറയില്‍മണ്ണുകൊണ്ടുണ്ടാക്കിയരണ്ടുവലിയഅടുപ്പുകള്‍.രണ്ടിലുംതീ,നല്ലതുപോലെകത്തുന്നുണ്ട്.വലിയഉരുളിയില്‍ഇറച്ചിക്കറിവെട്ടിത്തിളക്കുന്നു. നിലത്ത്ചമ്രംപടിഞ്ഞിരിന്നു
പത്തിരിക്ക് മാവുശരിയാക്കുന്നത്, നബീസ.അബൂക്കയുടെ പുന്നാരബീവി.
എപ്പോഴുംനബീസുഎന്തെങ്കിലുംപണിയുടെതിരക്കിലായി രിക്കും.പാചക കലയുടെപുണ്യംനബീസുവിനു അള്ളാ അറിഞ്ഞുനല്‍കിയഅനുഗ്രഹവും. അടുപ്പില്‍ തിളച്ചുമറിയുന്നചായേന്റെ വെള്ളം . അടുത്ത് എപ്പോള്‍ വേണമെങ്കിലും തയ്യാര്‍ എന്നു പറഞ്ഞു
നോക്കിയിരിക്കുന്നകുറെഭക്ഷണസാധനങ്ങള്‍.തൊട്ടടുത്ത്കുറെപ്ലാസ്റ്റിക്ക്കവറുകള്‍(ഇറച്ചിക്കറിപായ്ക്കുചെയ്യാന്‍)
നല്ലവെടിപ്പുള്ള തറയില്‍ കാലും നീട്ടി അവള്‍ ഇരുന്നു.രാവിലെത്തെ പണി തീര്‍ന്നു. ഇനി എത്തേണ്ടിടത്ത്എത്തിച്ചാല്‍ തന്റെ ജോലി തീര്‍ന്നു എന്ന മുഖഭാവം.കസവുതട്ടം മാറ്റിവച്ച് മുഖം ഒന്നു കഴുകീ നബീസു
അകലെനോക്കിയിരുന്നു.
അകലെഅബൂക്കയുടെകഷണ്ടികയറിയതലകാണുന്നുണ്ടോ?തോട്ടില്‍ പോയി കുളികഴിഞ്ഞ്തലതുവര്‍ത്തിക്കൊണ്ട്കൈലിയുംഅരക്കൈബനിയനുംഇട്ട്,അബൂക്കവേഗത്തില്‍നടന്നുവരുന്നുണ്ടായിരുന്നു.
ഇനി ഒരു തലക്കെട്ടും പിന്നെ അരയില്‍ ഒരു വീതിബെല്‍റ്റും ,അബൂക്ക റെഡി.
കുടിയിലേയ്ക്കു വരുന്ന വഴിയിലും അബൂക്ക മനക്കണക്കുകള്‍ കൂട്ടിക്കൊണ്ടിരുന്നു.
നിക്കാഹ് കഴിച്ചയച്ച പെണ്‍പിള്ളാരെക്കുറിച്ച് ഇപ്പോള്‍ വേവലാതിയില്ല.അക്കരെ ജോലിതേടിപ്പോയ ചെറുക്കനെക്കുറിച്ചും അല്പവുംബേജാറില്ല.പിന്നെ?എന്തിനെപ്പറ്റിയെന്ന് എത്രചിന്തിച്ചിട്ടും ഒരു പുടിയും
കിട്ടു ന്നില്ല.ചിന്തകള്‍ എങ്ങും എത്താതെനിന്നപ്പോള്‍ കുടിയില്‍ എത്തിക്കഴിഞ്ഞിരുന്നു.
ചാക്കുവിരിയുടെ വിടവില്‍ക്കൂടി നബീസ അബൂക്കയെക്കാണു ന്നുണ്ടായിരുന്നു.അവള്‍ നീട്ടിവിളിച്ചു.ദേ..ഇങ്ങളിങ്ങോട്ടു വന്നോളീന്‍…എന്താടീ..ഹമുക്കേ..?
സ്നേഹത്തോടെ അബൂക്ക ബീവിയെ വിളിച്ചു.അതു ഇഷ്ടപ്പെട്ടതുപോലെ നബീസ കുലുങ്ങിച്ചിരിച്ചു.
ദേ..ഇന്ന് ഹോട്ടലില്‍ എത്ര കവറാ കൊടുക്കേണ്ടത്?പെട്ടെന്ന് ഓര്‍മ്മ തിരിച്ചുകിട്ടിയ സന്തോഷത്തില്‍
അബൂക്ക പറഞ്ഞു,
നബീസൂ.എനിയ്ക്കു വയസ്സായീന്നാ തോന്നണേ.
എന്താ?
നബീസു തെല്ലുവെപ്രാളത്തോടെ ചോദിച്ചു.
രാവിലെമുതല്‍ ഞാന്‍ കണക്കുകൂട്ടുന്നു.ഏതോ ഒക്കെഒരു പിശകുമാതിരി.കണക്കു ശരിയാകുന്നില്ലേ എന്നൊരുതോന്നല്‍.അബൂക്ക തലതടവി ചിരിച്ചു.
ചിരി മറയ്ക്കാതെ നബീസുവും ചിരിച്ചു,നല്ല ശേല് ഇങ്ങക്കോ മറവി?
എന്തോ ഒരുവട്ടം മറന്നത് ഇപ്പമോര്‍മ്മവരും.
കള്ളക്കണ്ണിട്ട് നോക്കി അവള്‍ കളിയാക്കീ.ഇങ്ങക്ക് വയസ്സായീന്ന് എനിയ്ക്കും തോന്നണ്ടേ?
അവള്‍ അടുപ്പിലിരുന്ന ഇറച്ചിക്കറി പാത്രത്തില്‍
പകരുമ്പോള്‍ പതുക്കെ പറഞ്ഞു.ഒഴിഞ്ഞപാല്‍ക്കവറുകള്‍ എണ്ണിത്തിട്ടപ്പെടുത്തീ ചുവരില്‍കരിവച്ച് എഴുതുന്ന ഇക്കക്ക് കണക്കില്‍ മറവിയോ?ഇന്നലെവാങ്ങിയ ഇറച്ചിയുടെ കണക്കുകള്‍,
മസാലയുടെ വില,പിന്നെ?
എല്ലാം മനസ്സില്‍ തന്നെ കുറിച്ചിടുന്ന അബൂക്ക?ബീവിയുടെ ചിരിയില്‍ സ്വയം മറന്നുനിന്ന അബൂക്കപെട്ടെന്ന് ഓര്‍മ്മവന്നപോലെ പറഞ്ഞു,നബീസു,കോയിക്കറി-ഇരുപത്തഞ്ച് കവര്‍.
പത്തിരി -അന്‍പത്.പിന്നെ വെള്ളയപ്പം -അന്‍പത്.മസാലക്കറി-പത്തെണ്ണം.
വെക്കം പൊതിഞ്ഞെടുത്തോളീന്‍..
അബൂക്കയുടെ ഓര്‍മ്മ തിരിച്ചുവന്ന സന്തോഷത്തില്‍നബീസു,കസവുതട്ടം നേരെയാക്കീ.
ധൃതിയില്‍ കൈയെത്തീ പ്ലാസ്റ്റിക്ക് കവര്‍ എടുക്കാന്‍ തുടങ്ങീ. എല്ലാം പെട്ടെന്ന് പൊതിഞ്ഞെടുക്കുമ്പോള്‍
തലയിലെ കസവുതട്ടം വീണ്ടുംശരിയാക്കാന്‍ മറന്നില്ല.അതിനുള്ളിലെതലവരആരുംകാണേണ്ടാ.അബൂക്കപോലും!
അവള്‍ പുഞ്ചിരിച്ചൂ…..

പട്ടം ശ്രീദേവിനായര്‍.

By ivayana