പച്ചപ്പനംകിളിതത്ത പറഞ്ഞു
പയ്യെത്തിന്നാൽ പനയും തിന്നാം.
രാക്കോലങ്ങൾ കെട്ടിയാടിയവർ
രാഗിണിമാരെതേടി കാലം കഴിച്ചു.
അമ്പലമുറ്റത്തും അരായാൽത്തറയിലും
അമ്പലവാസികളെ കാണാതെപോയവർ
അകത്തളങ്ങളിലെല്ലാം ചുവപ്പിൻ
മുറുക്കാൻതുപ്പുംഅവശിഷ്ടങ്ങളുമിട്ടു.
മദ്യവും മത്സ്യവും എല്ലിൻകൂട്ടവും
മദിരാക്ഷികളുടെ നൃത്തവും കഞ്ചാവിൻ-
പുകയുടെ കൊഞ്ചിക്കുഴയലുകളും
അപരാഹ്നങ്ങളിൽ കണ്ടു നടുങ്ങി.
ചൊല്ലിപ്പഠിപ്പിച്ച വാർത്തകൾ വായിച്ചു
പൊല്ലാതവർക്കെല്ലാം തോന്ന്യാസം വന്നു
പച്ചപ്പനംകിളിതത്ത മൊഴിഞ്ഞു
പതിരെല്ലാം കേറിമേഞ്ഞുതുടങ്ങി.
പറയിപെറ്റവരെല്ലാം വായ്ക്കുന്നില്ല-
പ്പന്മാരായ്, കണ്ണുമടച്ചിരുട്ടാക്കിയിരുന്നു
മുകളിലിരിക്കും അസൂയപണിത കാരണവരെല്ലാം
താഴെയിരിക്കും യുവഗളങ്ങൾ തേടി.
ശ്രേഷ്ഠതമേനിപറഞ്ഞവർക്കൊപ്പം
ശ്രേയസ്സോടെ കേറി ഇരിപ്പിടത്തിലെത്തി.
ശ്രേഷ്ഠമായതുകണ്ടെത്തീടുവാൻ പലർ
ശ്രേണികളിലെല്ലാം തപ്പിത്തിരഞ്ഞു.
ശ്രേഷ്ഠമായവർ ജനിച്ചുമരിച്ചപ്പോൾ,വീണ്ടും,
ജനിമൃതികളിൽ പകരമാവാത്തതുകണ്ട്‌
ജന്മഗേഹം വെടിഞ്ഞവർ കണ്ണുമിഴിച്ചു
കാലം നെറികെട്ടുചിരിച്ചു മറിഞ്ഞു.

By ivayana