ഉരുണ്ടു കൂടുന്നു ചെറിയൊരു മല പോലെകാർമേഘങ്ങൾ,
പിന്നെപ്പരന്നുപരന്നകലേക്കുപറന്നുപോകുന്നു
ഒരുകാറ്റുവന്നേറ്റുകൊണ്ടുപോയതാണതൊരു നിശ്ചയംപോലെയും
ഇനിയിവിടെപ്പെയ്യണോയെന്നശങ്കയോടെ ,
വേറൊന്നുവന്നുവരണ്ടുണങ്ങിയപാടങ്ങളെ നോക്കി നിൽക്കുന്നു
അകലെയതാ വാടിയശാഖികൾ കണ്ടു മനമാർദ്രമായ പോലെ,
അതൊരുകൊച്ചു മന്ദാരമായിരുന്നു
തളർന്ന മിഴികളാലതു മേലെക്കു നോക്കി
എന്തോ പറയും പോലെ ദലങ്ങൾ മടക്കി,
കൈകൂപ്പും പോലെ
ഇനി വയ്യ ഇവിടെപെയ്യാതിരിക്കാൻ
ഒരു കുഞ്ഞിൻ്റെ സങ്കടം കാണാതെ വയ്യല്ലോ
ഇറ്റിറ്റു വീഴ്ത്തിയ തുള്ളികൾക്ക് ശക്തിയേറെയായിപ്പോയോ
പറയു കുഞ്ഞു മന്ദാരമേ !
അതിജീവനത്തിനായ് കൊതിച്ചാദ്യ തുള്ളിയിൽ തന്നെ നീ ഉണർന്നു
ഇനിയൊന്നു ഇടതടവില്ലാതെ പെയ്യാം
നിൻ ഉള്ളം തണുക്കട്ടെ ,ഇത്ര ദാഹമായിരുന്നോയെൻ മന്ദാരമേ
ഇനിയൊന്നു നിർത്തട്ടെ ഒന്നു ചുറ്റം നോക്കിടട്ടെ
എന്നിട്ടു പെയ്യാമെന്ന പോലെനിന്നാ മേഘപാളികളും
എത്ര സുന്ദരം പെയ്ത മഴയെ ധ്യാനിച്ച ദല മന്ത്രണങ്ങൾ
ഇറ്റിറ്റു വീഴുന്നു പിന്നെയും ഒരുമഴക്കിത്ര സംഗീതമൊരുക്കാനാവുമോ
ദുന്ദുഭിയും കല്യാണിയും പിന്നെയേറെ ഭംഗിയാം മഞ്ജരി തന്നെയും
ഒരു മഴയിനിയും പെയ്യട്ടെ
മനം കുളിർക്കട്ടെ ഭൂമിദേവി പുഷ്പിണിയുമാകട്ടെ

പ്രകാശ് പോളശ്ശേരി

By ivayana