നാലു ചുമരുകൾക്കുള്ളിൽ ‘മഴയുടെ കണ്ണുനീർ പെയ്തിറങ്ങുന്ന വിതുമ്പുന്ന ശബ്ദ വിചിയിൽ ഞാൻ അകപ്പെട്ടു പോയ പാതിരാ രാത്രി ……
ജീവിതത്തിൽ ഒറ്റപ്പെടുന്നത് കണ്ട് കുടുബത്തിൽ അഭയം തേടിയിട്ടും……
സന്തോഷിക്കുന്നവരുടെ ഉല്ലാസയാത്രയിൽ നിന്ന് മാറ്റി നിർത്തിയതോർത്ത് ……
സങ്കടം കേൾക്കാൻ ദൈവത്തിനു പോലും നേരം ഇല്ലന്നറിഞ്ഞിട്ടും ….
ദുർമരണ വക്കിൽ നിന്നോളിച്ചോടിയത് ഒറ്റപ്പെടലിൻ്റെ കലങ്ങിയ കണ്ണുനീർ കുടിക്കാനോ ,?
മാനവൻ്റെ ദുഖം അണ പോട്ടിയൊഴുകി വിണ ഇടവപാതിയിൽ’
കാർമേഘങ്ങൾ നെഞ്ചിൻ കൂട് തകർത്ത് ഇരുട്ടിലെക്ക് വെളിച്ചം കൊളുത്തിയ രാത്രികൾ …..
ജീവിതം ചേദ്യ ചിന്നം മായി അയലത്ത് തുങ്ങിനിൽക്കുന്ന ,ഇനിയും നനഞ്ഞുതിരാത്ത ജീവിത കുപ്പായം …..
മരണമേ നിയെത്ര മനോഹരം -, ജീവിതത്തിൽ നിന്ന് നിന്നിലെക്കെത്താൻ എത്രഗാദം താണ്ഡണം …….
പ്രകൃതി അണിയിച്ചെടുക്കുന്ന സ്വർണ്ണ ഏലസുമായി ജാലകത്തിനു പുറത്തുവട്ടമിട്ടോടുമ്പോൾ …..
ഉള്ളിൽ അകത്ത് ഒന്നും ചെയ്യാൻ അറിയാത്ത ജീവിതത്തിൽനിന്ന് അന്യം നിന്ന് പോയ ആരുടെ ഓർമ്മയിലും ഇല്ലാത്ത ,ആർക്കും ആവശ്യമില്ലാത്ത ഒരു കിഴവൻ ചുറ്റുചുമരിൽ എഴുതിവച്ച പരുക്കൻ വാക്കുകളിൽ ചിലത് നുള്ളി നോക്കുകയാണിപ്പോയും ,ആർക്കോ വേണ്ടി കറങ്ങുന്ന സമയസൂചികയിൽ ,
എന്നും അവനെരു ശ്വാസ താളം മാത്രം ഈ ഘടികാരം …..

By ivayana