ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഈ കൊച്ചു ഭൂമിയിൽ
മനുഷ്യരുണ്ടോ?
കനലാർന്ന മിഴികളിൽ
കനിവിൻ്റെയുറവയുണ്ടോ?
ഭ്രാന്തമാം ചിന്തകളിൽ
സഹാനുഭൂതി തന്നീണമുണ്ടോ?
ഇടിവെട്ടും വാക്കുകളിൽ
ആശ്വാസക്കുളിർമഴയുണ്ടോ?
ആവേശച്ചോര തിളയ്ക്കും
നാഡികളിൽ രക്ഷ തൻ
കണികകളുണ്ടോ?
ചോദ്യങ്ങൾക്കുത്തരമൊന്നേ
കണ്ടുള്ളു കേട്ടുള്ളു……!
ഈ കൊച്ചു ഭൂമിയിൽ
മനുഷ്യരില്ലത്രേ…
ജനിതകമാറ്റം വന്നു മനുഷ്യർ
ഇന്ന് മനുഷ്യരല്ലാതായി.
രൂപമാറ്റമില്ലെന്നാകിലും
സ്വഭാവത്തിൽ ചിന്തകളിൽ
പ്രവൃത്തികളിൽ മാറ്റത്തിൻ്റെ
മാറ്റൊലികൾ മുഴങ്ങു ന്നു; ‘
ജാതിമത ചിന്തകൾക്കുള്ളിൽ
പകയുടെ കനലുകൾക്കുലയൂതി
ആളിപ്പടർത്തുന്ന വർഗീയവാദികൾ
നിറമുള്ള കൊടികൾക്കു കീഴിലാണ്
ജനാധിപത്യമെന്നുറക്കെ
പറഞ്ഞണികളിലാവേശമുണർത്തി
തെരുവുകളിൽ ചോരപ്പുഴയൊഴുക്കി
അതു കുടിച്ചു കൊഴുത്തവർ
രാഷ്ട്രീയ കുറുനരികൾ !
മണ്ണിൽ നിന്നമൂല്യമായതൊക്കെ
കവർന്നെടുത്തൂറ്റം കൊണ്ടവർ
ജീവാമൃതതീർത്ഥത്തെയൂറ്റി വിറ്റും
വിഷമലിനമാക്കിയും കൊഴുത്തവർ
വായുവിൽ വിഷമാലിന്യം പുകച്ചു
ജീവിതം ദുസ്സഹമാക്കിയോർ ;
ജീവിതനിലവാരംമെച്ച-
പ്പെടുത്തിയെന്നവസരവാദികൾ !
എവിടെയാണിക്കൊച്ചു
ഭൂമിയിൽ മനുഷ്യർ?

By ivayana