രചന : പി.ഹരികുമാര്‍✍
കടിക്കുന്നിടത്ത് കടിപ്പിച്ച്,
കടി മാറ്റി രസി(പ്പി)ക്കാന്‍,
കൊതുക് ഒപ്പിക്കലാണ്,കല്യാണം.
[ചോരയോ? അത് പിന്നെ, രുചിക്കാതിരിക്കുമോ?!]
2
ബുദ്ധിയുള്ളോർ, നന്നെ നേരത്തേ
മൊസ്ക്കിറ്റോ കൾച്ചറിൽ; ട്രെയിനിങ്ങെടുക്കുന്നു;
ചിട്ടയായ്,ശ്രദ്ധയായ്;ആരാധനാലയങ്ങളിൽ.
പേടിച്ചീ പൊല്ലാപ്പ് വേണ്ടാന്ന് വെക്കാതെ,
അച്ചു കുത്തിക്കുന്നു; അക്ഷരാലയങ്ങളിൽ.
2
മിടുക്കരോയെന്നാല്‍,
കല്യാണപ്പണ്ടങ്ങള്ക്കൊപ്പമൊപ്പിക്കുന്നു
വേദനാസംഹാര കുഴമ്പും,
വൈറ്റമി ന്‍ ഗുളികയും, പോഷകശാപ്പാടും,
മറ്റ് ആയിരം പലിശപ്പത്രാസ് മന്ത്ര,തന്ത്ര,കുന്ത്രാണ്ടങ്ങളും,
ഉപ്പും, കർപ്പൂരവും, കാറിന്റെ പെര്‍ഫ്യൂമും,
ഡഡബിള്‍പ്പൂട്ട് ടാഗും, കട്ടിലും, തൊട്ടിലും,
പാചകപ്പുസ്തകോം, എലിപ്പത്തായവും,
നല്ലതുമല്ലാത്തതുമായുള്ള ,
ക്രീമും,തൈലവും,വാസന സ്പ്രേയും———
3
അങ്ങനെ ഞങ്ങടെ അമ്പതാം വാര്ഷികം,
ആഘോഷമാക്കുമ്പോ ള്‍,
ചെറുവാല്യക്കാര്ക്കൊക്കെ, അസൂയ കലിയ്ക്കുമ്പോള്‍
ഭൂസ്വര്ഗ് പാതയിലെന്ന പോല്‍
കൈകോർത്ത്, ഞങ്ങള്‍, നടന്നു നീങ്ങുന്നൂ
സാന്ധ്യവെട്ടത്തിലേക്കിതാ
പരാതി പരതാതെ, കല്യാണമായ്,
ഉള്ളതിലോണമായ്,ജീവിതാഘോഷമായ്!
———