ക്ഷമിക്കണം
കോളുകൾ
സ്വീകരിക്കാത്ത
വ്യക്തി
ഇപ്പോൾ താങ്കളെ
വിളിക്കുന്നു
മലയാളത്തിനായി
മൂന്ന്
അമർത്തുക
രാഷ്ട്രമീമാംസക്കായി
ഒൻപത്
അമർത്തുക
ഞങ്ങളുടെ
രേഖകൾ
പ്രകാരം
താങ്കളുടെ
സർവീസ്
പ്രൊവൈഡറുടെ
പേര്
ഫ്രണ്ട്സ് വിത്ത്
മ്യൂച്ചൽ
ബെനിഫിറ്റ്സ്
എന്നാണ്
നമസ്കാരം
‘അപ്നോം കോ
അപ്നായിയേ’
എന്ന
ഓട്ടോമാറ്റിക്
ഇമോഷണൽ ബാഗേജ്
റീഫില്ലിംങ്
സംവിധാനത്തിലേക്ക്
സ്വാഗതം
പുരുഷന്മാർക്ക്
ഒന്ന്
അമർത്തുക
സ്ത്രീകൾക്ക്
രണ്ടും
അമർത്തുക
ഔട്ട്പുട്ട്
വരുന്നതിനുമുമ്പ്
ദയവായി
ഏതെങ്കിലും
ഒരു ഇൻപുട്ട്
നൽകുക
ഞങ്ങളുടെ
രേഖകൾ
പ്രകാരം
താങ്കളുടെ
കൺസ്യൂമർ നമ്പർ
പൂജ്യം ഒന്ന്
പൂജ്യം ഒന്ന്
ഒന്ന് പൂജ്യം
സമ്പൂജ്യം
ആണ്
ശരിയാണെങ്കിലും തെറ്റാണെങ്കിലും
പൂജ്യം
അമർത്തുക
പുതിയ
ഇമോഷണൽ
ബാഗേജുകൾക്കായി
ഇൻബോക്സ് തെരഞ്ഞെടുക്കുക
പഴയ
ബാഗേജുകൾ
റീഫിൽ
ചെയ്യുന്നതിന്
അൺബ്ലോക്ക്
അമർത്തുക
ഞങ്ങളുടെ
കസ്റ്റമർകെയർ
എക്സിക്യൂട്ടീവുമായി
സംസാരിക്കാൻ
തള്ളവിരൽ
അമർത്തുക….
ഈ സേവനം
സ്ഥിരമായി
ലഭ്യമല്ല
അഭിനന്ദനങ്ങൾ
താങ്കളുടെ
വൈകാരിക
സഞ്ചി
വിജയകരമായി
നിറച്ചിരിക്കുന്നു
താങ്കൾ സംസാരിച്ചു
കൊണ്ടിരിക്കുന്ന
വ്യക്തി
ഇപ്പോൾ
മറ്റൊരു കോളിൽ
തിരക്കിലാണ്
മെയിൻ
മെനുവിലേക്ക്
മടങ്ങി പോകാൻ
ദയവായി
കാത്തിരിക്കുക
💚

ബിജു കാരമൂട്

By ivayana