ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

അധിനിവേശങ്ങൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ അതിനെതിരെയുള്ളപോരാട്ടങ്ങളും നടന്നിട്ടുണ്ട്. അത്തരംപോരാട്ടങ്ങളിലൂടെ ജീവിതത്തിന്റെ വഴികൾവെട്ടി തെളിച്ച് മുഖ്യധാരസാഹിത്യത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഒരെഴുത്തുകാരിയുണ്ട്.
ശ്രീമതി ജാനമ്മ കുഞ്ഞുണ്ണി. ഓടുകയാണ്. അതിവേഗത്തിൽ !
ഹൃദയ വേരുകളുടെ ആത്മാംശങ്ങൾ തേടി.അരികു വൽക്കരിക്കപ്പെട്ടിരുന്ന
ട്രാൻസ്ജെന്ററുകളുടെ ഉള്ളറിഞ്ഞ എഴുത്തി -ന്റെ പണിപുരയിലാണ്
അവരിപ്പോൾ ! കാലം അങ്ങിനെയാണ്. അതിനൊപ്പം സഞ്ചരിക്കുക എന്നത് അത്ര
എളുപ്പമുള്ള കാര്യമല്ല. പക്ഷെ അതൊരു എഴുത്തുകാരന് കഴിയും. കാരണം അവർ ഓരോ കാലത്തേയും ചരിത്രത്തോടൊപ്പം പങ്കു വക്കുന്നവരാണ്.


അത്തരത്തിലുള്ള എഴുത്തിന്റെ ശൈലിയിലൂടെയാണ് ജാനമ്മ കുഞ്ഞുണ്ണി എന്ന നോവലിസ്റ്റും സാമൂഹ്യപ്രവർത്തകയും. നോവൽ സാഹിത്യം എന്നാണ് പിറവി കൊണ്ടതെന്നറിയില്ല.
എങ്കിലും മാനവ ജീവിതത്തിന്റെ സമസ്ത മേഖലകളേയും അതിന്റെ ഉൾസത്തുകളേയുംആഴത്തിൽ പതിപ്പിക്കാൻ കഴിയുന്ന ഒരു സാഹിത്യ മാധ്യമമാണത്. നവീന മായ ഭാഷാശൈലികൾലോക സാഹിത്യത്തിലെന്നപോലെ മലയാള സാഹിത്യത്തിലും ഇടം പിടിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ നോവൽ അപ്പുനെടുങ്ങാടിയുടെ കുന്ദലതയും ഒ. ചന്തുമേനോന്റെ ഇന്ദുലേഖയും ആണെന്ന രണ്ടുമാനങ്ങളുണ്ട്. എങ്കിലുംഅതിൽ നിന്നെല്ലാംവിവിധ പടവുകളിലൂടെ
മലയാള സാഹിത്യം അതിന്റെ അത്യുന്നതങ്ങളിൽ എത്തി ചേർന്നിട്ടുണ്ട്. മലയാള സാഹിത്യത്തിലെ നോവൽ പ്രസ്ഥാനത്തിന് കാലവും ദേശവും – സൗന്ദര്യത്തിന്റെ ദൃശ്യവൽക്കരണഭാഷയും കൊടുത്തിട്ടു പോയ മഹാരഥന്മാരെ ഈയെഴുത്തുകാരിയോട് ചേർത്തു വക്കുമ്പോഴാണ് – അവരുടെ ഇരുനിറപക്ഷികൾ , അവരുടെ പറയാതെപോയത് എന്ന രണ്ടു നോവലുകൾ ശ്രദ്ദേയമാകുന്നത്. ഇരുനിറ പക്ഷികൾ 2020 ലെ പ്രഭാത് നോവൽ അവാർഡ്നേടിയ പുസ്തകമാണ്.


ദേശവൽകൃതമായ ജീവിത കാലങ്ങളുടെഅലച്ചിലും പുകച്ചിലുകളും കൊണ്ട് ജീവിത വേഷം കെട്ടിയാടുന്നകരൾ നൊന്തു കരയുന്ന ഒരു വീക്ഷണത്തിന്റെ എഴുത്ത്. ഓരോ കഥാപാത്രങ്ങളും പങ്കുവയ്ക്കപ്പെടുന്ന ദുരിതങ്ങളുടെ , കാഴ്ച്ചകളുടെ ചില ഇടങ്ങളുണ്ടിവിടെ!
മനുഷ്യവ്യഥകൾ ഒരുകാലത്തു നിന്നും മറ്റൊരു കാലത്തിലേക്ക്മാറ്റി വയ്ക്കപ്പെടുന്ന ഒന്നാണെന്നും അതിന്കാലവ്യതിയാനങ്ങളുടെവിത്യാസങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നുംനോവലിസ്റ്റ് പറഞ്ഞുവക്കുന്നു. ചരിത്ര വസ്തുതകളുടെ മുഖങ്ങളിൽ നീതി കിട്ടാതെ പോകുന്ന ജീവിതങ്ങളിലേക്ക് ഉണർത്തെഴുത്തിന്റെ
സന്ദേശമാകുന്ന ഒരുരാഷ്ട്രീയ ധ്വനി * പറയാതെ പോയത്* എന്നനോവലിൽ പ്രകടമാണ്.


അത് വായിച്ചപ്പോഴാണ്പെരുമ്പടവത്തിന്റെ പടയണിയും, ആനന്ദിന്റെ
അഭയാർത്ഥികളും , എൻ.എസ്.മാധവന്റെഹിഗ്വിറ്റയും എന്റെ മുന്നിലൂടെ കടന്നു പോയത്!.
സമാന്തര സാഹിത്യ ബോധത്തിന്റെ ഊർജ്ജ സ്റോതസ്സുകളിലെ തിരികെടാ വിളക്കു പോലെയാണ് രചനകളെന്നതിന്റെ അംഗീകാരമാണ് കേരള സാഹിത്യഅക്കാദമി അവരെ അവാർഡ് കൊടുത്ത്ആദരിച്ചത്. പോരാട്ടങ്ങൾ പലപ്പോഴും ജീവിത സമരങ്ങളുടെ ഒപ്പം ചേർത്തു വായിക്കപ്പെടേണ്ടവ തന്നെയാണ് !ഉഴുതു മറിക്കപെട്ട മണ്ണിൽ വെറുതേ വിത്തിടരുത്. അവിടെഅതിന് മുളയ്ക്കാൻപാകത്തിലുള്ള – അതിന് മുന്നേറാൻ പാകത്തിലുള്ള ചില പരുവപ്പെടുത്തലുകൾ കൂടിവേണ്ടതുണ്ടെന്ന് ഈഎഴുത്തുകാരി എഴുതിപോകുന്നുണ്ട്. ആവശ്യകത എന്നത് സമയബന്ധിതമായിക്രമപ്പെടുത്തേണ്ട ഒന്നാണ്. ഓരോ വിപ്ള
വങ്ങളുടേയും ആശയരൂപീകരണവും പ്രവർത്തനങ്ങളുംഅങ്ങിനെയാണ് തുടങ്ങിയത്!
കർമ്മനിരതമായ ഒരനിവാര്യത ജീവിതത്തോടൊപ്പം കരുതി വയ്ക്കുന്ന
ഈയെഴുത്തുകാരിയെകുറിച്ച് ഇനിയും ഏറെപറയേണ്ടതുണ്ട്. ഫാത്തിമാ കോളേജിൽ
പഠനം പൂർത്തിയാക്കി. കൊല്ലം ജില്ലയിൽ പടിഞാറെ കല്ലടയിൽജനനം. മികച്ച അദ്ധ്യാപകയായിരുന്നു. തികഞ്ഞ രാഷ്ട്രീയ പ്രവർത്തക . ബാലസാഹിത്യം, ലേഖനങ്ങൾ, നോവൽ, വിമർശനചിന്തകൾ അങ്ങിനെ മനുഷ്യനുമായി ഇടപെടാൻ കഴിയുന്ന എല്ലാ മേഖലകളിലും തന്റെ നിറഞ്ഞ
സാന്നിദ്ധ്യം പങ്കു വക്കുന്ന എഴുത്തു കാരി.

എന്തിനാണ് ഒരാ-മുഖം എന്നു ചോദിച്ചാൽജാനമ്മ കുഞ്ഞുണ്ണിയെ
സംബന്ധിച്ച് അത് വളരെ ശരിയുമാണ്. കാരണം പുസ്തകങ്ങളിലൂടെ മാത്രമുള്ള ജീവിതത്തിനപ്പുറംസാംസ്ക്കാരിക മേഖലകളിലും – രാഷ്ടീയ മേഖലകളിലും എന്നുംകരുത്തിന്റെ ശബ്ദമായി ഈയെഴുത്തുകാരിമാറി കഴിഞ്ഞിട്ടുണ്ട്. സാഹിത്യത്തിന്റെ അർത്ഥശാസ്ത്രങ്ങൾ തേടിയുള്ള യാത്രകൾക്കിടയിൽ ജീവിതങ്ങളുടെ സങ്കീർണ്ണമായ ഓട്ടപാച്ചിലുകൾക്കിടയിൽ ഈ വ്യക്തിത്വം ഇന്ന് സാക്ഷിയുടെ ഊർജ്ജിത പ്രവർത്തനങ്ങൾക്കായി ഞങ്ങളോടൊപ്പം നിൽക്കുന്നു എന്നതും ഞങ്ങളുടെപ്രതീക്ഷകളെ വളർത്താൻ സഹായിക്കുന്നുണ്ട്.മനസ്സ് തളരാതെ മുന്നോട്ടു പോകുന്നതിനുള്ള ഒരു കരുത്തായിസാക്ഷിയുടെ രക്ഷാധികാരിയായി ജാനമ്മ കുഞ്ഞുണ്ണി താങ്ങും തണലുമാവുന്നുണ്ട്.


ഊർജസ്വലമായ ഒരുപാട് മഹാരഥൻമാരെകൊണ്ട് ഒരു സാംസ്ക്കാരിക വിഭാഗം ശക്തി
പ്പെടുന്നതിലപ്പുറം മറ്റെന്ത് സന്തോഷമാണ്വേണ്ടത്?! കോഴിക്കോട്നടന്ന സാക്ഷിയുടെ പ്രസ്മീറ്റിംഗിൽ ശ്രീമതിജാനമ്മ കുഞ്ഞുണ്ണിമുന്നോട്ടു വച്ച സാക്ഷിയുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളുടേയും ഒരു ഭാഗമാണ് 2023 നവംബർ 12_13 തീയ്യതികളിൽ കേരളസാഹിത്യ അക്കാദമിയുടെ തിരുമുറ്റത്ത് വച്ച് നടന്ന രണ്ടു ദിവസത്തെ സാഹിത്യ ശിബിരം. അവിടെ സാംസ്ക്കാരിക മേഖലയിലെ അതികായന്മാർക്കൊപ്പം നമ്മുടെ ജാനമ്മ കുഞ്ഞുണ്ണിയുമുണ്ട്.!സാക്ഷിയുടെ സമസ്തമേഖലകളിലും കയ്യൊപ്പു പതിപ്പിക്കുന്നഞങ്ങളുടെ പ്രിയ രക്ഷാധികാരിക്ക്സാക്ഷിയുടെ മനസ്സു നിറഞ്ഞ ആദരം.

ബാബുരാജ്

By ivayana