രചന : ജോയ് പാലക്കമൂല ✍
തുമ്പപ്പൂവിലിരിക്കും,
തുമ്പിപ്പെണ്ണേ പോവല്ലേ
വാനിൽ പാറി പായും മുമ്പേ,
വാലേലൊന്നു പിടിച്ചോട്ടേ
മെല്ലേയെന്നേപ്പറ്റിച്ച്,
തെല്ലകലേയ്ക്കു പറക്കല്ലേ..
കുഞ്ഞുക്കൈയ്കൾ നീട്ടുമ്പോൾ
തെന്നിതെന്നിയകലല്ലേ…
പലനാളായ് ഞാൻ തേടുന്നു,
പരിഭവമൊന്നും കാട്ടല്ലേ
ഒന്നല്ലൊത്തിരി കഥയുണ്ട്,
ഒന്നൊന്നായി പറയാം ഞാൻ
നൂലതു കെട്ടി വാലിൻമേൽ,
നോവുകളൊന്നും നൽകില്ല
കുഞ്ഞിക്കല്ലു ചുമപ്പിക്കാൻ,
കൂട്ടുകാരെ വിളിക്കില്ല.
ഇലയിൽ നിറയെ ചോറു തരാം,
ഇടയിൽ ചിറകിലൊരുമ്മ തരാം
ഇടകണ്ണൊന്നു തിരിച്ചിട്ട്.
ഇനിയും പറ്റിച്ചകലല്ലേ…