രാക്കിളികൾപാടി പതിഞ്ഞകാലത്തിൽ
രാകേന്ദുമുഖിയാൾ കാർമുകിലിൽ മുഖംമറച്ചു
രാവിൻനിലാക്കായൽ പോയ്‌ മറഞ്ഞു
രാവിൻ കുളിർത്തെന്നലും മാറിമറഞ്ഞു.

ഇരുട്ടിൽ കറുപ്പുംവെളുപ്പും നടനമാടി
ഈയാംപാറ്റകൾ വെളിച്ചംതേടിയലഞ്ഞു
ഈറനുടുത്ത പകലന്തികളെല്ലാം വല്ലായ്മതൻ
വിശപ്പിൻചൂരിൽ മുങ്ങിയമർന്നു.

മരണം കൂകിക്കൊണ്ടേ പറന്നുപോയ്
മരിച്ചവർ തെക്കിന്നകത്തളം തേടി
മാരിചൊരിച്ചിട്ടെടുത്തുകൊണ്ടുപോയി
മാനവവിചാരങ്ങളെല്ലാം കെട്ടുംപോയി.

സർവ്വതും നീയെന്നചിന്തയിൽതന്നെ
സർവ്വചെയ്തികളും നിനക്കുവേണ്ടി ചെയ്‌വൂ
തീർത്ഥജലം മാത്രം പുലർച്ചയിൽ കഴിപ്പൂ
നിമിത്തമാത്രയിൽ നീയെന്ന മന്ത്രംമാത്രം
നിത്യചിന്തയിൽ രമിപ്പൂ.

തെന്നൽമാറിയൊക്കെയും വീശിടുമൊരുനാൾ
മിന്നൽപോലോർമ്മകൾ തെളിഞ്ഞുമറയവേ
അന്നത്തെചിന്തകളോടിവന്നു ചേക്കേറവേ
ഒറ്റപ്പെടുന്നതിന്നോളം വേദനയാർക്കറിയാവൂ.

By ivayana