ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഋതുഭേദമോരോന്നുമമ്മയാം ഭൂമിതൻ
പുതു ഭാവഭേദമാകുന്നു.
നിശതോറും നെറ്റിയിൽ ചന്ദനം പൂശിയ
ശിശിരം വിട പറഞ്ഞപ്പോൾ
വരവായിളംവെയിലേറ്റുണരുന്നൊരീ
മലയാളനാടിൻ വസന്തം.
തളിരിട്ട മാവുകൾ പൂക്കുന്നു കായ്ക്കുന്നു
കളകൂജനങ്ങളുയരുന്നു.
തരുനിര താളത്തിലാടുമിളംകാറ്റിൽ
കുരുവികളുല്ലസിക്കുന്നു.
തൊടികളിലെങ്ങും നിറയുന്നു രാവിന്റെ
കുടമുല്ല പൂത്ത സുഗന്ധം.
വരിനെല്ലു കൊയ്തുകഴിഞ്ഞ പാടങ്ങളിൽ
വിരിയുന്നിതെള്ളിന്റ പൂക്കൾ.
മധുവസന്തങ്ങൾ നമുക്കു നൽകുന്നതീ
മധുരം കിനിയുന്ന കാലം.
ഇനി വരാൻ പോകുന്ന ഗ്രീഷ്മകാലത്തിന്റെ
കനൽവഴി നമ്മളോർക്കേണം.
പുതുവസന്തങ്ങളെ വരവേൽക്കുവാനിന്നു
ക്ഷിതിയെ നാം സ്നേഹിച്ചിടേണം.

(മംഗളാനന്ദൻ)

By ivayana