രചന : മുരളി കൃഷ്ണൻ വണ്ടാനം ✍
പിച്ചാത്തി മുനയാൽ
പിൻമടക്കം
നിലവിളിയാലാ
നാടുകിടുക്കം
അമ്പിളിക്കലയന്തി
യിൽ മയക്കം
കുമ്പിളിൽ കണ്ണീരാ
യൊരൊടുക്കം
സന്ധിയില്ല സ്വരുമയില്ല
സ്വൈര്യമില്ല
സ്വസ്ഥമില്ല
അസ്ഥിയിൽ
പൂക്കുന്നതൊക്കയും
വാൾമുനതുമ്പിലെ
ചേലാം ജീവനുകൾ
പൊലിഞ്ഞിടുന്നോരോ ഞൊടിയിലും
ഞെട്ടറ്റു വീഴും
മാമ്പഴം പോലെ
കാലമതിന്നു ശോഷിച്ചു
ശേഷിപ്പൂ
കോലമതിന്നു
മൂർത്തത്തിൽ
ലയിക്കവേ
ഒരോ അമ്പിളി
വീണു മടങ്ങുമ്പോഴും
ഒന്നുമറിയാതമ്പിളിമാർ അന്നമൂട്ടലി.