രചന : രമേഷ് ബാബു.✍
ഇന്നലെ ഞങ്ങളുടെ പേരെഴുതിയ ഇത്തിരി ഭക്ഷണം മുംബൈയിൽ കാത്തിരിപ്പുണ്ടായിരുന്നു.
വിമാന കമ്പനികളുടെ തോന്നിവാസത്തിന് ഇരയായ ദിവസമായിരുന്നു ഇന്നലെ..😪
കരിപ്പൂരിൽ നിന്നും ഹൈദരാബാദിലേക്കുള്ള ടിക്കറ്റായിരുന്നു..
പിന്നീട് ഒരു അറിയിപ്പ് വന്നു..ചില സാങ്കേതിക കാരണങ്ങളാൽ നിങ്ങൾക്ക് കരിപ്പൂരിൽ നിന്നും കൊച്ചിലേക്ക് പോകേണ്ടിവരും.അവിടെ നിന്നും മാറി കയറി ഹൈദരാബാദിലേക്ക് പോകാം..
ശരി കൊച്ചിയെങ്കിൽ കൊച്ചി..
രാവിലെ എയർപോർട്ടിൽ എത്തിയപ്പോൾ പറയുന്നു..
നിങ്ങൾക്ക് വീണ്ടും ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് മുംബൈ വഴി പോകേണ്ടി വരും..
വേറെ മാർഗ്ഗമില്ലല്ലോ പോയേ പറ്റൂ..
അങ്ങനെ മുംബൈയിൽ എത്തി , നരകം തീർന്നില്ല, ഇറങ്ങിയ ടർമിനലിൽ നിന്നും ഏറെ ദൂരമുണ്ട്,
നമുക്ക് പോകേണ്ട ടർമിനലിലേക്ക്, മുംബൈയിൽ ആർക്കും ഒന്നിനും സമയമില്ല അന്വേഷണങ്ങൾക്ക് വ്യക്തമായ മറുപടിയും കിട്ടണമെന്നില്ല. ഭാഷകൾ വശമുണ്ടായിട്ടും ശരിയായ മാർഗ്ഗനിർദ്ദേശം ലഭിക്കാതെ അൽപ്പം നേരം നട്ടം തിരിഞ്ഞെങ്കിലും ഒരു പ്രീ പെയ്ഡ് ടാക്സി പിടിച്ച് നഗര പ്രദക്ഷിണം നടത്തി ഒട്ടത്തോടെ ഓട്ടം,
അവിടെ എത്തിയപ്പോൾ വീണ്ടും സാങ്കേതിക പ്രോബ്ലം, ചിലപ്പോൾ നിങ്ങൾക്ക് ഡൽഹി വഴി പോകേണ്ടി വരും എന്നൊരു സൂചന..
ചുരുക്കി പറഞ്ഞാൽ ഇന്നലെ മൊത്തത്തിൽ ഗഡ്പട് ആയ ദിവസമായിരുന്നു..
രാവിലെ എന്തെങ്കിലും കഴിച്ചിട്ട് പോയാൽ മതി എന്ന് കരിപ്പൂരിൽ വെച്ച് പ്രിയ ചങ്ക് കുഞ്ഞിപ്പ സ്നേഹത്തോടെ നിർബന്ധിച്ചത് കാരണം ഒരു ദോശ കഴിച്ചത് ഭാഗ്യമായി, പിന്നെ മുമ്പൈ എയർപോർട്ടിൽ നിന്നും ഓരോ വെജിറ്റബിൾ സമൂസയും ഓരോ ചായയും കുടിച്ചതിന് 600 രൂപ ബില്ലും ആയി..
ഓരോ ടെർമിനലിൽ നിന്നും അടുത്ത ടെർമിനലിലേക്കുള്ള ദൂരം അരമണിക്കൂറിൽ കൂടുതൽ ഉള്ളതിനാൽ ശ്രീമതിക്ക് വീൽചെയർ വേണ്ടിവന്നു..
അത് ഉന്തുന്നവർക്ക് കൈമടക്കും നൽകേണ്ടിവന്നു..
അപ്പോഴേക്കും പുതിയ അറിയിപ്പ് വന്നു ഡൽഹിയിൽ പോകേണ്ടതില്ല, ഛത്രപതിയിൽ നിന്നും നേരെ ഹൈദരാബാദിലേക്ക് പോകാം..
വീണ്ടും ഒട്ടം ..
അങ്ങനെ ഛത്രപതി ശിവജി വിമാന താവളത്തിൽ വിമാനത്തിലിരുന്ന്
വിമാന കമ്പനിയുടെ ഊളത്തരത്തിന് ഇരയായ രണ്ട് അവശ ദമ്പതിമാർ
ഇത്തിരി കഞ്ഞിക്കും ചമ്മന്തിക്കും കൊതി പൂണ്ട് ആർത്തിയോടെ
ലവൻമാരുടെ വിമാനത്തിലെ വടാപ്പാവ് മനസില്ലാമനസ്സോടെ തിന്നതിന് ശേഷം..ഓരോ സെൽഫി എടുത്ത് സായൂജ്യമടഞ്ഞു.. പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങിയ ഞങ്ങളെ ഇന്ത്യാരാജ്യം മുഴുവനും ആകാശത്തിലൂടെ വട്ടം കറക്കി ഒടുവിൽ ഹൈദരാബാദിൽ എത്തിച്ചു, വീട്ടിൽ എത്തിയത് രാത്രി പത്തു മണിയോടെ..
കരിപ്പൂരിൽ നിന്നും ഒന്നരമണിക്കൂർ കൊണ്ട് എത്തേണ്ട ദൂരമേയുള്ളൂ..
അല്ലെങ്കിലും നമ്മുടെ ജീവിതത്തെ നയിക്കുന്നത് നമ്മളല്ലല്ലോ..🤣