വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനം കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ  ജീവൻ നഷ്ടപ്പെട്ട  കുടുംബാംഗങ്ങൾളുടെ   ദുഃഖത്തിൽ ഫൊക്കാന പങ്ക്ചേരുന്നതിനോടൊപ്പം അനുശോചനവും  രേഖപ്പെടുത്തി. പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഠേയും സഹ പൈലറ്റ് അഖിലേഷും അടക്കം 17 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട് .

കോവിഡും ,പേമാരിയും, ഉരുൾപൊട്ടലും മൂലം   അതീവ ദുഃഖത്തിലാഴ്ത്തിയ കേരളത്തെ വീണ്ടും കണ്ണീരിലാഴ്‍ത്തി കരിപ്പൂരിൽ ഉണ്ടായ വിമാനാപകടം  പ്രവാസ ലോകത്തെ വളരെ ദുഃഖത്തിൽ ആക്കി..  പരുക്കേറ്റവരിൽ ചിലരുടെ ഗുരുതരം ആണെന്നാണ് അറിയുന്നത് . പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും ഫൊക്കാന പ്രാർത്ഥിക്കുന്നു.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്കു പതിച്ചാണ് ദാരുണ അപകടം ഉണ്ടായത് .  ടേബിൾ ടോപ്പ് റൺവേയിൽ നിന്നാണ് വിമാനം തെന്നി മാറിയത് .  ടേബിൾ ടോപ്പ് റൺവേ മോശം കാലാവസ്ഥയിൽ അപകടങ്ങൾ ഉണ്ടാകുന്നത് സാധാരണ  സംഭവം ആകുകയാണ്. ഇങ്ങനെ  നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങൾ  ഏറ്റവും സുരഷിതമെന്ന്  കരുതിയിരുന്ന  വിമാനയാത്രയിൽ   ഒരു പേടി ഉണ്ടാകുന്നതിന് കാരണം ആകുന്നു .

മരിച്ച 17 പേരിൽ 15 പേരും പ്രവാസികൾ ആണ് . പ്രവാസികൾക്ക്  ഉണ്ടായ ഇ  ദുഃഖത്തിൽ ഫൊക്കാനയും  പങ്കുചേരുന്നു .  മരിച്ചവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നതിനോടൊപ്പം പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നു  പ്രാർത്ഥിക്കുന്നതായി  ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ, സെക്രട്ടറി ടോമി കോക്കാട്ട്  എന്നിവർ അറിയിച്ചു .

By ivayana