വേനലും വര്‍ഷവും മാറിമറിയുന്ന
വറുതിതന്‍ കയ്പ്പുനീര്‍ മാത്രം കുടിച്ചവന്‍
വര്‍ഷങ്ങളെത്രയോ കാത്തിരുന്നിട്ടും
വാസന്തം മാത്രമിങ്ങെത്തിയില്ലാ..
വാസന്തമിന്നെന്‍റെ പടിവാതിലില്‍
വിരുന്നുവരുന്നതുംകാത്തുഞാനെന്‍
വാതില്‍ മലര്‍ക്കെ തുറന്നുവെച്ചു
വര്‍ണ്ണങ്ങള്‍ ചാലിച്ചു കാത്തിരുന്നു
വത്സരമെത്രയോ കത്തിരുന്നിട്ടെന്‍റെ
വാടിയില്‍ പൂക്കാലമിന്നുവന്നു
വര്‍ണ്ണസൂനങ്ങള്‍ക്ക് ചുറ്റിലും ശലഭങ്ങള്‍
ആമോദമോടിന്ന് പാറിടുന്നു.
വെട്ടമുദിച്ചപ്പോള്‍ ഞെട്ടിയുണര്‍ന്നപ്പോള്‍
വാസന്ത മെങ്ങോ പോയ്മറഞ്ഞു
വാടിയും പൂക്കളും ചിത്രശലഭവും
വെറുതേ ഞാന്‍കണ്ട കനവായിരുന്നു..!!
വാസരം തൂമഞ്ഞു തൂകിയില്ലാ
വാനില്‍ മാരിവില്ലെത്തിയില്ലാ
വാര്‍ത്തിങ്കള്‍ മാനത്തുദിതിച്ചതില്ല
വാടിയില്‍ പൂക്കാലമെത്തിയില്ല
(വേനലും വര്‍ഷവും..)

ബാബുഡാനിയല്

By ivayana