നാലര വെളുപ്പിന് നൈർമ്മല്യമേറുന്ന കുസുമങ്ങൾ നിരവധി കൂട്ടമായ് വന്നെന്നേ വിളിച്ചുണർത്തീ
കണ്ണന്റെ നിർമ്മാല്ല്യം കാണുക വേണ്ടായോ പ്രഭാതസ്നാനം കഴിഞ്ഞ് ഉണർവ്വായീടുക
എന്റെ കൂട്ടരും തകൃതിയായ് ഒരുങ്ങീടുന്നു മണിവർണ്ണൻ തൻ കോവിലകം പൂകിടുവാൻ
നാരായം കൊണ്ട് ഓലയിൽ എഴുതിയ വേദ മന്ത്രങ്ങൾ ഉരുവിട്ടു ഞാൻ ഉണർന്നെണീറ്റു
പരിഭവം പറഞ്ഞ് കൊണ്ട് തമസ്സ് ഇന്ന് വഴി മാറി പിന്നേയും ശ്യാമാംബരത്തിലെ മുകിലിനേ പുൽകുവാൻ വ്യഗ്രതയോടേ …
ഗോപികമാരവർ രാധയേ കൂട്ടാതേ പോയിടുന്നു കണ്ണനേ കാണുവാൻ …
എങ്കിലും, കണ്ണന്റെ ഓരത്തായ് രാധേയം കണ്ടിളിഭ്യരായ് സുന്ദരവദനം മറച്ചുനിന്നു
അവർ സങ്കടപരിഭവം ചൊല്ലിടുന്നു.
പതിവു പോൽ കണ്ണന്റെ വാകച്ചാർത്തിനായ് തുളസിയേ എതിരേല്ക്കാൻ പല പല വൃന്ദാവനങ്ങളിൽ പോയിടുന്നു ഞാനും ….
പിന്നേയും പിന്നേയും കേട്ടിടുന്നു കണ്ണന്റെ മുരളിക , ആ വേണുഗാനത്തിൽ ലയിച്ചിടുന്നു ഞാനും ….
മഞ്ഞ പട്ടുടയാട ചാർത്തിയൊരാ ഗോപബാലന്റെ കാലടി പുല്കി ഞാൻ കോരി ത്തരിച്ചു.
ഷിബുകണിച്ചു കുളങ്ങര .