നിൻ ചാരത്തൊന്നിരിക്കുമ്പോൾ
വെൺ ചാമരം വീശുംപോൽ മന
താരിൽ തെന്നൽവന്ന്തലോടുന്നു
കുളിർ കോരുന്നുടലാകെ.


നിൻനറുഭാഷണത്തിൻ ലഹരി
ഉന്മത്തനാക്കുന്നെന്നുള്ളം
വാക് ചാതുരിയിൽ മതിമറക്കുന്നു
സ്വപ്നാടകനാകുന്നെൻ ചിത്തം.


നിൻ മിഴികളിലെന്നുമൊളിപ്പിക്കും
വിഷാദംഒട്ടുനേരം മുകിൽ മൂടും
ചന്ദ്രബിംബംപോൽ ശോഭിതം നിൻ
ചെഞ്ചുണ്ട് നറുപൂവായി വിരിയുന്നു.


വിരൽ തുമ്പിൻ കാന്തിക സ്പർശം
ഹൃദയ താളം നിലക്കുമാർ വരിഞ്ഞു
മുറുക്കുന്നെങ്കിലുംതൂവൽ സ്പർശ
മായെന്നുള്ളംപതിയെതലോടുന്നു.

ദിവാകരൻ പികെ പൊന്മേരി

By ivayana