ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഈ വർഷം നിങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ കുടകൾ വാങ്ങുമ്പോൾ ഈ സഹോദരങ്ങളുടെ കയ്യിൽ നിന്നും ഒരു കുട വാങ്ങാമോ?
വീൽ ചെയറിൽ ഇരിക്കുന്ന സഹോദരങ്ങൾ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ, അവരുണ്ടാക്കുന്ന കുടകൾ
കമ്പനിക്കുടകളോട് കിടപിടിക്കുന്ന നല്ല കുടകൾ. മികച്ച കുടകിറ്റുകൾ വരുത്തി വീട്ടിലിരുന്ന് സ്വന്തമായി കൈകൊണ്ട് തുന്നിയുണ്ടാക്കുന്ന കുടകൾ.
ജന്മനാ ഉള്ള അവസ്ഥകൾ / രോഗങ്ങൾ / അപകടം ഒക്കെ മൂലം വീൽ ചെയറിൽ ആയവർ / തളർന്നു കിടക്കയിൽ കിടക്കുന്നവർ
പ്രായമായ അച്ഛനും അമ്മയും ഉള്ളവർ /വിദ്യാർത്ഥികളായ മക്കൾ ഉള്ളവർ/ വീടിന്റെ അത്താണി ആകേണ്ടിയിരുന്നവർ
സർക്കാർ നൽകുന്ന പെൻഷൻ അല്ലാതെ മറ്റൊരു വരുമാനവും ഇല്ലാത്തവർ
ആരുടെയും മുൻപിൽ കൈ നീട്ടാതെ അധ്വാനിച്ചു ജീവിക്കാനുള്ള ഒരു ശ്രമമാണ്
കുട്ടികളുടെ കുടകൾ, മുതിർന്നവർക്കുള്ള 2 ഫോൾഡ്,3 ഫോൾഡ്, 5 ഫോൾഡ്, കാലൻ കുടകൾ, ബ്ലാക്ക്, കളർ, പ്രിന്റ്, ഫാൻസി കുടകൾ, തൊപ്പിക്കുടകൾ, എല്ലാം അവർ ഉണ്ടാക്കുന്നുണ്ട്
നേരിട്ട് വാങ്ങാം കൂടാതെ ഇന്ത്യയിൽ എവിടെയും കൊറിയർ/ പോസ്റ്റൽ ആയി അയച്ചും തരുമവർ
( ക്ഷമിക്കുക – ക്യാഷ് ഓൺ ഡെലിവറി ഇല്ല – No COD)
സഹായിക്കണം ഇവരുടെ അതിജീവനത്തെ, കൈത്താങ്ങ് നൽകണം ഇവർക്ക് നമ്മളോടൊപ്പം നടന്നു വന്നവരാണ് വഴിയിൽ വീണ് പോയവർ ആണ് കൈ പിടിച്ചു എഴുന്നേൽപ്പിച്ചു കൂടെ കൊണ്ട് പോകേണ്ടത് നമ്മളാണ്
ഇവരിൽ നിന്ന് രണ്ടോ മൂന്നോ കുടകൾ വാങ്ങാൻ ശ്രമിക്കുക, അല്ലാത്തവർ ഈ പോസ്റ്റ്‌ ഷെയർ ചെയ്യുക അങ്ങനെ കൂടുതൽ ആളുകളിൽ എത്തിക്കുക
കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പ് വോയ്‌സ് മെസ്സേജ്/ ടെക്സ്റ്റ് മെസ്സേജ് അയയ്ക്കുക
wa.me/+918075401303
https://whatsapp.com/channel/0029VaCr19s0AgW59B8mCa44
അവർ ഉണ്ടാക്കുന്ന മനോഹരമായ കുടകൾ കാണാൻ മുകളിൽ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

By ivayana