അമ്മ മുലപ്പാൽ ചുരത്തുന്ന മാറിടം
അർബുദം കവരുന്നതെത്രമേൽകഷ്ടം
അമ്മിഞ്ഞപ്പാലിന്നുറവയിലർബുദം
അമ്മതന്നവകാശവും കവരുന്നു!

പ്രസവമടുക്കുമ്പോൾ മുലയൂട്ടിനായ്
പ്രതിദിനം പാകപ്പെടുന്നു സ്തനങ്ങൾ
പ്രസവാനന്തരം താനേ നിറയുന്നു
പ്രിയതരമാകുമൊരമൃത പുണ്യം!

അമ്മ താരാട്ടിയുറക്കുന്ന പൈതലോ
അമ്മിഞ്ഞക്കായി കരയുന്ന വേളയിൽ
അമ്മിഞ്ഞപ്പാലാകുമമൃതകണങ്ങൾ!
അമ്മതൻ മാറിൽ നിറഞ്ഞു കവിയുന്നു!

അമ്മപ്പാൽക്കുടങ്ങളർബുദം കവർന്നാൽ
അമ്മത്താരാട്ടിൻ്റെ താളം പിഴയ്ക്കുന്നു
അമ്മതൻ മാതൃത്വമൊപ്പം തകരുന്നു
അമ്മയെപ്പോലുമാരോഗം കവരുന്നു!

By ivayana