രചന : സതി സുധാകരൻ പൊന്നുരുന്നി ✍
ബാല്യ കൗമാരങ്ങൾ പിന്നിട്ട്
ഞാനിന്നൊരമ്മയായ്,
അമ്മൂമ്മയായി മാറി.
കാലം വരുത്തിയ മാറ്റങ്ങൾ
ഓരോന്നായ് എന്നിലേക്കോടിയടുത്തുവന്നു.
ജീവിതനൗകയിൽ ഞങ്ങൾ പരസ്പരo
തോണി തുഴഞ്ഞു നടന്ന കാലം,
കഷ്ട നഷ്ടങ്ങളും സുന്ദര സ്വപ്നവും,
ഒരുപോലെ പങ്കിട്ടെടുത്തു ഞങ്ങൾ.
എല്ലാം വെടിഞ്ഞിട്ട് എന്നെ തനിച്ചാക്കി
ചുട്ടുപൊള്ളുന്നൊരു ഭൂതലത്തിൽ
ഇന്നു ഞാനേകയായ് തോണി തുഴയുന്നു
തിരികെ വരാത്തൊരു നാട്ടിലേക്ക്.
കാലംവരുത്തിയ മാറ്റങ്ങളിൽ ഞാനും
വൃദ്ധമാതാവായ് തീർന്നിതല്ലൊ
മാതാപിതാക്കളെ മക്കൾക്കു ഭാരമായ്
ക്ഷേത്രനടയിൽ കുടിയിരുത്തി
വൃദ്ധ സദനങ്ങൾ പെറ്റുപെരുകുന്നു
മാതാപിതാക്കളെ തളളിടാനായ്
കാലമേ നീയിതു കാണുന്നതില്ലയോ
മാതാപിതാക്കൾ തൻനൊമ്പരങ്ങൾ.