ബന്ധങ്ങൾ സ്വപ്നങ്ങളല്ലയെന്നോർക്കണം
ബന്ധുമിത്രാദികൾകൈകോർത്തുനിൽക്കണം
ബന്ധങ്ങളെന്നും പവിത്രമായീടണം
സങ്കോചമില്ലാതെയൊത്തുചേർന്നീടണം
സുഖദു:ഖങ്ങളൊക്കെയും പങ്കുവെച്ചീടുവാൻ
നന്മയുള്ളൊരു ചിന്തയുണ്ടാകണം
സഹിക്കാൻ മനസ്സിന്നുകെല്പുനൽകീടണം
ഞാനെന്നചിന്തയിൽ മുക്തിയുണ്ടാവണം
നാമെന്ന ചിന്തയിൽചേർന്നുനിന്നീടണം
ആധിയാണുള്ളിൽപഴയൊരോർമതൻപേടിയാൽ
കണ്ണൊന്നുചിമ്മിയടഞ്ഞിടുന്നേരം
കുഴഞ്ഞുവീഴുന്ന ജീവന്റെതാളവും
ചമഞ്ഞുനടന്നൊരാ നാളുകളൊക്കെയും
പിണങ്ങിനടന്നോരാ നഷ്ടമാത്രകളുമെ
പിന്നീടൊരിക്കലും വരികയുണ്ടോ
പിന്നെയാ വഴികൾ കാണ്മതുണ്ടോ
✍️

By ivayana