എൻ്റെ ഹൃദയത്തിലൊക്ക് നിൻ്റെ കണ്ണുകൾ ഇറങ്ങി വന്നത് …
എൻറെ ശരങ്ങളുടെ മുൾമുനയിൽ കിടന്ന് പിടയാനോ ….
ഹൃദയത്തിൻ്റെ സഞ്ചാരവഴികളിൽ
നിൻ്റെ കണ്ണുകൾ ശിരസറ്റ് കിടക്കുന്നത് കണ്ട്
ഹൃദയ വാതാനങ്ങൾ തുറന്ന് മാറോടണഞ്ഞതോ …..
പ്രണയത്തിൻ്റെ നാനാർത്ഥങ്ങളറിയാത്ത കാമവെറിയന്മാർ
എൻ്റെ ജാലകത്തിയുടെ അഭയം തേടിവന്നത് കണ്ടു കാണും …..
നിൻ്റെ സ്വപ്നങ്ങൾ നിറച്ച പാനപാത്രത്തിൽ
രുതിരം നിറച്ചു വച്ചു വരവേൽക്കുന്നതെന്തിന് …
സ്നേഹത്തിൻ്റെ മഴക്കാടുകളിൽ തീയിട്ട നവലോകമേ ……
ഒരു കുഞ്ഞാറ്റ കിളിയെ പോലെ മനോഹരമായി
പറന്ന് പറന്ന് ഇയ്യാംപാറ്റകളെ പോലെ
പ്രാകശഗോപുരത്തിൽ പിടഞ്ഞു ചാവാനോ ……,
ഹൃദയത്തിലൊക്ക് നിൻ്റെ കണ്ണുകളാൽകാണമറയത്ത്
കയറി കൂടിയ വഴികൾ കാണാതെ തിരയുകയായിരുന്നു.
നീ എന്നിലൊക്ക് കയറിവന്ന വഴികളറിയാനുള്ള കൗതുകം
നിന്നെ തേടിയലയുകയാണിവിടെ
പ്രണയത്തിൻ്റെ ജാസ്മീൻ പരിമളം
ഹൃദയപൂങ്കാവനത്തിൽ വിതറി നീ
എവിടെയാണ് യൊളിച്ചിരിക്കുന്നത് …..
കാട്ടാറുകൾ നീന്തി തളർന്ന് ,
മേഘപാളിയിൽ പാറി പറന്ന്
ക്ഷീണിത നായ് തല ചായ്ക്കുന്നേരം ……
ഹൃദയത്തിൽ പുഞ്ചിരിക്കുന്ന
ഇളം ചുണ്ടിലൊക്ക് ഒഴുകി വരുന്ന
അശു വറ്റാത്ത നനവാർന്ന കണ്ണുകൾ ….
ജീവിതത്തിൻ്റെ വിരസതയിൽ നിന്ന്
എകാന്തതയുടെ കണ്ണീർ വറ്റിയ
നാല് ചുമരുകൾക്കുള്ളിൽ ,
മരണത്തേ തോൽപ്പിക്കാൻ
എന്നെ പ്രണയിച്ച കൂട്ടുകാരി,
നീ എവിടെയാണ് ജീവൻ്റെ തുടിപ്പായ ഹൃദയത്തിൻ്റെ
എതറകളിലാണ് ഒളിച്ചിരിക്കുന്നത് .
സ്നേഹം വറ്റിയ മരുഭൂമിയാണിന്ന് ലോകം
കരുണ കാണിക്കാത്ത ബലിമൃഗങ്ങളാണിന്ന് മനുഷ്യൻ ….
മതങ്ങൾ കൊന്ന് തിന്ന മാനവ മൂല്യങ്ങളിൽ..
മരണങ്ങളുടെ കണക്കെടുപ്പുകാരനെ
രാഷ്ട്രിയ നേതാക്കളേന്ന് വിളിക്കണോ
മനുഷ്യരെ ക്കൂട്ടം തെറ്റിച്ച് ഇരപിടിക്കുന്നവർ
ഭരിക്കുന്നവരുടെ കാലത്തിനിടയിൽ ,
ജീവിതിൻ്റെയും മരണത്തിൻ്റെ വിരസതമാം നിമിഷം ….
പേടിച്ച് മരിക്കാനും ജീവിക്കാനും വയ്യാത്ത
ഹൃദയം പൊള്ളുന്ന വേദനയുടെ നിമിഷം ,
ഹൃദം തണുപ്പിക്കാൻ ,കരുത്തുപകരാൻ
എന്നിലെക് ഒളിച്ചു കയറിയ സുന്ദരി
നീ ഹൃദയത്തിൻ്റെ ഏത് വാതാനങ്ങളിലാണ് ഒളിച്ചിരിക്കുന്നത് ,
പ്രകൃതി മാമലകൾക്ക് മുകളിലോ
അരുവികളിലൊഴുക്കി നീണ്ട അരഞ്ഞാണം
കാണിച്ചു നുണപ്പിക്കുന്ന കാട്ടാറോ ,
നിലാവുള്ള രാത്രിയിൽ നീല തടാക കരയിൽ
കാർക്കുന്തലഴിച്ചു വച്ച വെൺനിലാവോ നി …..
മാനവനോടുള്ള സ്നേഹം കൈകുമ്പിളിൽ
ഒളിച്ചു കടത്തിയവളേ നീ എവിടെയാണ് ….
ക്രൂരമാം ലോകത്ത് ആദർശങ്ങളുടെ
വാൾമുനയാൽ ശിരസ്സ് ഛേദിക്കപ്പെട്ട് ,
ഷഡീകരിക്കപ്പെട്ട ലോകത്തടിമകളായ
ലോകജനതയുടെ വാകിറിയ വർത്തമാനകാലത്ത് ….
എന്നിലൊക്ക് ഒളിഞ്ഞ് കയറിയ സുന്ദരിയുടെ
കണ്ണുനീർ തുള്ളിയാൽ എൻ ഹൃദയം വെന്തുരുകുന്നു കാലമേ……..?

By ivayana