വെള്ളം തുള്ളിയും കളയരുതേ
തുള്ളിയായ്ത്താഴെ വരുന്നതല്ലേ
ഒഴുകുവാനുള്ളിൽ കൊതിയല്ലേ
തടയുവാൻ മനുഷ്യൻ ശ്രമിക്കയല്ലേ?


കരയെപ്പുണരുന്നത് പതിവല്ലേ
കരയില്ലാതാക്കുന്നത് നമ്മളല്ലേ
നമ്മുടെചെയ്തികൾ മറയ്ക്കരുതേ
മലിനമാക്കുന്നത് നമ്മൾ തന്നെയല്ലേ?


കടലിൽപ്പോയ്ച്ചേരുക ദൗത്യമല്ലേ
കടലമ്മ കാത്തുകാത്തിരിക്കയല്ലേ
പ്രകൃതിയരുളിത്തന്ന വരമല്ലേ
വരമാറ്റിവരയ്ക്കുന്നത് മനുഷ്യനല്ലേ?


തുള്ളിയായ്പ്പെയ്യുമ്പോൾ അമൃതമല്ലേ
വെറുംവെള്ളമെന്ന പേരിൽ തളച്ചില്ലേ
കണ്ണടച്ചിരുട്ടാക്കി നടന്നുപോകല്ലേ
വരുംതലമുറയ്ക്കുത്തരം നൽകേണ്ടേ ?


വെള്ളമൊരു ദിവ്യമാം വരദാനമല്ലേ
അതുകാണാൻ കണ്ണുകൾ തുറക്കുകില്ലേ
തുള്ളിത്തുളുമ്പിപ്പാഴാക്കി കളയല്ലേ
തുള്ളിയിൽ ജീവൻ നിലനിൽക്കുകില്ലേ?


ജീവിതം തുഴയാൻ വെള്ളം മാർഗ്ഗമല്ലേ
ആ മാർഗ്ഗംമുടക്കുന്നത് നമ്മൾ തന്നെയല്ലേ
എന്തു പറഞ്ഞാലും പാഠംപഠിക്കുകില്ലേ
പ്രകൃതിയാപ്പാഠം പഠിപ്പിക്കുന്നതല്ലേ…..?

മോഹനൻ താഴത്തേതിൽ

By ivayana