കിന്നാരമോതുമെൻ കിളിമകളേ ….
എന്തേ വരാൻ വൈകീടു
ന്നു നീയിന്ന്…
നിൻ രാഗമാലിക കേട്ടിടാതെ,
എൻ നയനങ്ങൾ തുറക്കുവതെങ്ങിനെ ഞാൻ?

നിന്നെയും ചങ്ങലക്കെട്ടി
ലാക്കിയോ…..
ചിറകുകൾ അരിഞ്ഞുവോ
നിന്റെയും?
അരുതുകൾക്കിടയിൽ വിറകൊള്ളുന്നെൻ തൂലിക …!
ബന്ധനങ്ങൾ ചുറ്റിലുമേറെയീ ധരണിയിൽ.

എൻ ഓമന കിളിമകളേ !
കണവനോടു കലഹിച്ചു
വോ നീയിന്ന്?
പ്രണയ നിർവൃതിയിൽ
ഉണരാൻ വൈകിയതോ?
സ്നേഹത്തിൻ ദാനമായ്
കാന്തനേകിയ.. പൈത
ങ്ങൾ തടുത്തുവോ നിന്നെയും….

മറുപാട്ടു പാടാൻ കാതോർ
ത്തിരിക്കുമെൻ മനമും
ചാഞ്ചാടീടുന്നുവല്ലോ
വരികയെൻ കിളിമകളേ, പകലോനുമെത്തി വസുന്ധരതൻ…. പ്രണയസാഫല്യമായി…
കുഞ്ഞിളം കാറ്റും ഇലമർ
മ്മരങ്ങളും മൊഴിയുന്നു എ
ന്തേ നീ വരാത്തതെന്തേ?

എല്ലാം മറക്കൂമീ മാനുജ ജന്മം പോൽ ….
നീയും മറന്നുവോയെൻ
സ്നേഹ സാന്ത്വനം?
പമ്മി നടക്കുമീ നാവുനൊ
ട്ടി നുണയുന്നീ കുട്ടിക്കണ്ട
നെ ഭയന്നോടിയതോ നീ?

ഇല്ല വരാതിരിക്കാനാവി
ല്ലെൻ കിളിമകളേ …..
നിന്നിലാനന്ദം കാണുമെൻ
മൊഴിമഴ കേൾപ്പാതിരി
ക്കുവതെങ്ങനെ നീ ..?

ദാ…. വന്നണഞ്ഞല്ലോ കൂട്ടമായ് ഏവരും….
സംഘഗാനമല്ലോ കേൾ
ക്കുന്നു ഞാനിപ്പോൾ ..
നന്ദി ചൊല്ലി ഞാനുമെണീ
റ്റിടട്ടേ…
എന്നാശകൾക്കുത്തരമേ
കുന്ന താതാ…..
നിൻ പാദാരവിന്ദം നമിച്ചിടുന്നു ഞാൻ….!

By ivayana