ജീവിച്ചിരിക്കെ മരിച്ചുപോയവരുടെ
വാർഡുകളിലൂടെയൊന്നു നടന്നുനോക്കണം.!

മരുന്നിന്റെ രൂക്ഷഗന്ധം
നാസികയുടെ ദ്വാരവുംകടന്നു
തലച്ചോറിന്റെ സ്പന്ദനങ്ങളെ
തൊട്ടുണർത്തുമപ്പോൾ.!

പാതിമരിച്ചവരുടെഒച്ചകളവിടെ
ഇങ്കുബിറ്ററിൽ ശ്വാസം കിട്ടാതെ
കണ്ണുകളെ ഈറണനയിക്കും.!

ഒപ്പമുള്ളവർക്കു മരുന്നിനേക്കാൾ
വേഗത്തിൽ മരണത്തിന്റെ
ഗന്ധമറിയുമവരുടെ
നയനങ്ങളിൽ
പാടുകൾ മാത്രംബാക്കിയാവും .!

മരുന്നിനേക്കാൾ
സാന്ത്വനമേകുന്ന
അകതാരിന്റെയാഴങ്ങളെ
തണുപ്പിക്കാൻ പ്രാപ്തിയുള്ള
വാക്കുകൾക്കായവരപ്പോൾ
കാതോർത്തിരിക്കും.!

ഇന്നിന്റെ വേർപ്പാടിലുമവരുടെ
ചുണ്ടിലൊരു പുഞ്ചിരിപതിയുവാൻ
മൃദുലമാം കരസ്പർശനങ്ങളും
തണുപ്പേറിയ വാക്കുകളും മതി.!

തലോടലാഗ്രഹിക്കുന്ന
നാളെയൊരുനാൾ
ചുണ്ടിലൊരു
പുഞ്ചിരിപതിയുവാൻ
നാമും ആഗ്രഹിക്കും.!

ഖുതുബ് ബത്തേരി

By ivayana