രചന : പ്രൊഫ പി ഏ വർഗീസ് ✍️
ഇലകളെ പുച്ഛത്തോടെയാണ് പലരും നോക്കി കാണുക. എന്റെ അമ്മ ഞങ്ങൾ വിശന്നു പൊരിയുമ്പോൾ ചേമ്പിൻ താളും പിണ്ടിയും വാഴക്കടയുo പയറിലയുമെല്ലാം വേവിച്ചു തരുന്നത് ഞാൻ ഇന്നും ഓർക്കുന്നു. ഇന്ന് എന്റെ FB സുഹൃത്തായ Jose pooveli യും ഇത് ണ്ടിക്കാണിച്ചതിൽ സന്തോഷമുണ്ട്. സ്പിനാച്ചും മല്ലിയിലയും മുരിങ്ങ ഇലയും അന്ന് ഞങ്ങൾക്കു അപ്രാപ്യമായിരുന്നല്ലോ. വിശന്നു പിരിയുമ്പോൾ എന്തും സ്വാദേറിയ ഭോജ്യമാകുമല്ലോ. അമ്മയുടെ ഓർമ്മക്ക് മുന്നിൽ തല കുനിക്കുകയാണ്
വേപ്പിലയിൽ എ, ബി, സി, ഇ, വിറ്റാമിനുകളും പല ലവണ ങ്ങളുമുണ്ട്.
അത് നാമെല്ലാം ഉപയോഗിക്കുന്നുണ്ട് .പല നിറങ്ങളിലുള്ള ചീരകൾ കേരളീയരെല്ലാം ഉപയോഗിക്കുന്നു. പച്ച നിറത്തിലുള്ളതാണ് ഏറ്റവും ഉത്തമം എന്ന് തോന്നുന്നു. ക്ലോറോഫിൽ അതിലാണല്ലോ കൂടുതൽ. ഇവയിലും ലവണങ്ങളും വിയറ്റമിനുകളും ഉണ്ട്. ഉപയോഗിക്കാത്തവ അല്ലെങ്കിൽ കുറച്ചു മാത്രം ഉപയോഗിക്കുന്നവ താഴെ കൊടുക്കുന്നു. സ്ഥിരമായി ഉപയോഗിക്കുവാൻ അഭ്യർത്ഥിക്കുന്നു. സെലിബ്രിറ്റീസും ധനികരുമെല്ലാം ഇവ ഉപയോഗിക്കുന്നു. അവർക്കുനമ്മെക്കാളൊക്കെ ആയുസ്സും ആരോഗ്യവും ദീർഗഘായുസ്സും പൊതുവേയുണ്ടുതാനും.
മുരിങ്ങ ഇലകൊണ്ടുള്ള പ്രയോജനങ്ങൾ: ക്ഷീണത്തിനും, അനീമിയക്കും, അയേണിനും ഹീമോഗ്ലോബിനും അസ്തമക്കും, ശ്വസോച്ഛാസത്തിനും സഹായകമാണ്. ഇപ്പോൾ മുരിങ്ങയില കയറ്റി അയക്കുന്നു എന്ന് കേൾക്കുന്നു. സ്പിനാച്ചാണെങ്കിൽ കണ്ണുകൾക്കും ക്യാൻസർ വരാതിരിക്കാനും ഹൃദയത്തിനും നല്ലതാണു. പയർ ഇലയിൽ വിറ്റാമിൻ B2, C, A, എന്നിവയും കാൽസ്യവും ഇരുമ്പും ഉണ്ട്. ക്യാബേജിലും ഔഷധഗുണങ്ങൾ ധാരാളമായുണ്ട്. വൈറ്റമിൻ സിയു പൊട്ടാസിയം കാൽസിയം എന്നിവയുമുണ്ട്. ബീറ്റ് റൂട്ട് ഇലകളിൽ സോഡിയവും പൊട്ടാസിയവും ഉണ്ട്. രണ്ടും ആവശ്യമുള്ള മിനറൽസ് ആണല്ലോ.
മല്ലിയിലയിൽ കാൽസ്യവും ഇരുമ്പും വിറ്റാമിൻ A, C എന്നിവയും യും ധരാളമാണ്. ഇതിന്റെയൊക്കെ അർഥം എല്ലുകളുടെയും പല്ലുകളുടെയും സംരക്ഷണത്തിനും വിറ്റാമിൻ A, C തുടങ്ങിയ വിറ്റാമിനുകൾക്കും ബിപി ക്കും ക്ഷീണത്തിനും ആസ്ത്‌മക്കും ഇലകൾ നല്ലതാണു എന്നല്ലേ? എല്ലാ ദിവസവും ഇവയിൽ കുറച്ചൊക്കെ മാറി മാറി കഴിക്കാണെ.
സായിപ്പന്മാർ ഇറച്ചിയും മീനും മദ്യവുമൊക്കെ തട്ടി വിടുമെങ്കിലും ഇലകൾ സമൃദ്ധമായുള്ള സാലഡുകൾ നിത്യേന കഴിക്കുന്നു. അതാണ് അവരുടെ ആരോഗ്യ രഹസ്യമെന്നു തോന്നുന്നു. ഒരു ദിവസം ഉപയോഗിക്കുന്നതുകൊണ്ടൊന്നും പ്രയോജനമുണ്ടാകില്ല. സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.