രചന : താനൂ ഒളശ്ശേരി ✍️
അന്ധനായ ഡോക്ടറെ പോലെ …
ഉടൽ തേടി തലയുടെ തിരച്ചിൽ ….
കടലിലെ ഉപ്പു പോലെ ഒരു ശരീരമായി ജീവിച്ചിട്ടും ….
ലോകത്ത് ജീവിതത്തിൻ്റെ നടുകടവിൽ
ജീവിക്കാൻ വേണ്ടി പുല്ലു തിന്നുന്ന കുഞ്ഞുങ്ങൾ
കിടന്നുറങ്ങിയ ശ്മശാനത്തിലെരു രാത്രി കൊണ്ട് .
തണ്ണീർമത്തൻ്റെ ചിതറിയ ശരീരത്തിൽ
എൻ്റെ തല തേടി ഞാനലഞ്ഞു. ….,
കബന്ധങ്ങളുടെ അവസാന നിലവിളിയും കേട്ടിട്ടും ,
ബോംബിട്ടിട്ടും കുലുങ്ങാത്ത ബാധിരനായ
എകാധിപതിയുടെ റൂട്ട് മാർച്ചിൽ ……
ജീവൻ്റെ സ്പന്ദനങ്ങൾ നിലച്ചുപോയ
മായ കാഴ്ച്കൾക്ക് നടുവിൽ …
ഉടൽ തേടിയലയുന്ന ഞാൻ കാണുന്നു ലോകമേ ……,
രോഗത്തിനു ചികിത്സിക്കുന്ന ഡോക്ടർമാരെല്ലാം അന്ധനാക്കിയ …..
പരാജയപ്പെട്ട ജാലവിദ്യക്കാരനായി
കൂടെ കരയുന്നു നിസായനായ ദൈവം പോലും …..
നൂറ്റാണ്ടുകളുടെ ചരിത്രം മാറ്റിയെഴുതി വംശശുദ്ധി വരുത്തി
മരുഭൂമിയായി തീർന്ന പ്രകൃതി
ചരിത്രം ആവർത്തിക്കുകയാണ്
സാമൂഹിക ചരിത്രത്തിലും ചിലർ…..,
കണ്ഡങ്ങളിടറി തൊണ്ടവറ്റി……..
… കേണപേക്ഷിച്ചിട്ടും…….
ചെകുത്താൻ്റെ കണ്ണുകളിൽ പറക്കുന്ന കഴുകന്മാർ …….
അവരുടെ രാഷ്ട്രത്തിനായി ജീവൻ വറ്റിയ
തരിശ് ഭൂമിയാക്കി അധിജീവിക്കുമ്പോൾ ….
പ്രകൃതിയുടെ മണൽ തരികളിൽ നിരോധിക്കപ്പെട്ട
തണ്ണീർമത്തനായി ലോകത്തുണർന്നേഴുറ്റു
രക്ത സാക്ഷികളുടെ ചോര ചിന്തിയ
മാംസത്തിൻ്റെ പ്രതികാരാഗ്നി…..
ഇനിയും മരിക്കാത്ത പോരാളികളുടെ പതാകയിലുണ്ട്
വത്തക്കയുടെ കറുത്ത കുരുവിലുണ്ട്
രക്തസാക്ഷികളുടെ കരിഞ്ഞ ഉടലും ,
രക്തം ചീറ്റുന്ന മാംസവും ,
സമൃതിയുടെ പച്ചതോടിൽ പൊതിഞ്ഞ് വെച്ച
അന്ധനായ ഡോക്ടർ കാണാതെ പ്രകൃതിയെരുക്കിയ
വിപ്ലവകാരിയുടെ സ്വപ്നവും ജീവിതവും ,
തി സാഹയതയുടെ കണ്ണീരിനാൽപൊതിഞ്ഞ് വച്ച
പച്ചയാം ജീവിതാഗ്നിയുടെ ,
ക്രൂരമാം ആധിപത്യത്തിൻ്റെ
ഇരയുടെ ഇനിയും തീരാത്ത
ജീവിത ദാഹം ഈ വത്തക,
ഉത്തരം കിട്ടാത്ത ജീവചവങ്ങളുടെ
ഇനിയും കത്താത്ത കനലായി ഉരുളുകയാണിന്ന്……,