ഇടവപ്പാതിയിടിച്ചു കുത്തി
ഇടയിൽപ്പാതി പിടിച്ചു ചുറ്റി
ഇടമുറിയാപ്പുതപ്പിനുളളിൽ
ഇടയ്ക്കിടെ വരിഞ്ഞു മുറുക്കീ
ഇടയ്ക്കു മിന്നൽ,ഞെട്ടി നിറച്ചു
ഇടിപോലൊരുപേടിയതില്ലാ
ഇടിപോയാലും പിടി വിടൂല്ലാ
ഇടിവാൾ കൊണ്ടാ മാരി മരിച്ചൂ !
ഇടതടവില്ലാതിടിവെട്ടീ
ഇടിയൊലികേട്ടങ്ങുവിറച്ചൂ
ഇടമിനിയില്ലീച്ചൂടിക്കുളളിൽ
ഇടിവന്നാലൊന്നൊളിച്ചുകൊളളാൻ
ഇറയത്തൊരു പൂച്ച മുരൾച്ച
ഇറങ്ങേണ്ടാതൊരു കണ്ടൻപൂച്ച
ഇണയെക്കണ്ടൊരുതണ്ടൻപൂച്ച
ഇണകാണാത്തൊരാമിണ്ടാപ്പൂച്ച
ഇലയിൽ കേട്ടൊരു തുളളിച്ചാട്ടം
ഇലപൊഴിക്കുമാ വെളളച്ചാട്ടം
ഇലച്ചാർത്തിലൊകൂട്ടക്കുറുകൽ
ഇലക്കൊമ്പിലൊരുക്കിയക്കൂട്ടിൽ
ഇടംവലമിരുന്നക്കിളികൾ
ഇടയിലരുമക്കുഞ്ഞിക്കിളി
ഇടംപിടിച്ചതിയാമോദത്താൽ
ഇടവപ്പാതിപ്പെയ്ത്തുകഴിഞ്ഞും

മോനിക്കുട്ടൻ കോന്നി

By ivayana