ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

കോർപ്പറേറ്റ് രംഗത്ത് പ്രവർത്തിച്ചവർക്ക് എല്ലാം തന്നെ ഏതെങ്കിലും തരത്തിലുള്ള മാനേജ്മെന്റ് ട്രയിനിംഗ്കളും സെയിൽസ് ട്രയിനിംഗ്കളും ലീഡർഷിപ്പ് ട്രയിനിംഗ് കളും മോട്ടിവേഷണൽ സ്കിൽസ് ട്രയിനിംഗ്കളും സോഫ്റ്റ് സ്കിൽസ് ട്രയിനിംഗ് കളും ഒക്കെ പരിചയമുണ്ടാവും..
ആളുകളെ മാനേജ് ചെയ്യുക , സെയിൽസ് മാനേജ് ചെയ്യുക , പ്രോഡക്ട് നെ മാനേജ് ചെയ്യുക തുടങ്ങി അനേക തരം മാനേജ്മെന്റ് പരിശീലനങ്ങൾ ഒരോ കമ്പനികളിലും നടക്കുന്നു‌…അവയൊക്കെ നടത്തുന്നത് അതാത് രംഗത്ത് അനേക വർഷത്തെ പരിചയവും അറിവും ആ വിഷയം പ്രത്യേക വിഷയമായി പഠിച്ചവരും ഒക്കെയായിരിക്കും..
ഇത്തരം ട്രയിനിംഗ് കൾ ഒക്കെ ഒരോ തരം അനുഭവവും അറിവും സമ്പാദിക്കും…ഒരോ ട്രയിനറും ആ രംഗത്ത് എത്തിപ്പെട്ട് പേരെടുക്കുന്നത് അദ്ദേഹം ആ വിഷയം കൈകാര്യം ചെയ്യുന്ന രീതിയും തന്റെയോ മറ്റു വിജയികളുടെയോ അനുഭവം പകർന്നു കൊടുത്ത് ആളുകളെ പ്രചോദിപ്പിക്കുന്ന രീതി കൊണ്ട് ആയിരിക്കും..
കോഴിക്കോട് അനിൽ ബാലചന്ദ്രൻ എന്ന സെയിൽസ് ട്രയിനർ തന്റെ പരിശീലന ക്ലാസ്സിൽ സദസ്യരെ പ്രകോപിപ്പിച്ച് ഒടുവിൽ ക്ലാസ്സ് നിർത്തി സ്ഥലം വിടേണ്ടി വന്ന സംഭവം വ്യാപക ചർച്ചക്കും വിമർശനങ്ങൾക്കും ഇടയാക്കിയപ്പോൾ അതിനെ പറ്റി ചെറുതായി ചില കാര്യങ്ങൾ പറയണം എന്നു തോന്നുന്നു.
മലയാള ഭാഷയിൽ ഉപമകൾ ഉപയോഗിക്കുന്നത് മിക്കപ്പോഴും അപകടകരമാണ് എന്നതിന്റെ നല്ല ഒരു ഉദാഹരണം കൂടിയാണ് കോഴിക്കോട് ഉണ്ടായ സംഭവം..
പണ്ട് ഇംഗ്ലീഷിൽ സ്ഥിരമായി സംഭാഷണത്തിടയിൽ ” that beggar ” എന്നു ഉപയോഗിച്ചിരുന്ന ഉയർന്ന മാനേജ്മെന്റ് സ്റ്റാഫിനെ ധാരാളം ഞാൻ ജോലി തുടങ്ങിയ കാലത്ത് കണ്ടിരുന്നു‌…എന്നാൽ political incorrect , inhuman statement കൾ ഉപയോഗിക്കുന്നത് അധിക്ഷേപകരവും തൊഴിൽ അധിക്ഷേപവും‌ വംശീയ അധിക്ഷേപവും ഒക്കെ ആയി മാറിയതോടെ മാന്യമായ politically correct words ഉപയോഗിച്ചുള്ള സംഭാഷണം ഒരു നല്ല മാതൃക ആയി മാറി‌…
അനിൽ ബാലചന്ദ്രൻ നേരിട്ടു മോശം വാക്ക് ഉപയോഗിച്ചതല്ല മറിച്ച് പണം കൊടുത്ത് അദ്ദേഹത്തിന്റെ മോട്ടിവേഷൻ ക്ലാസ്സ് കേൾക്കാൻ എത്തിയ ബിസിനസ് കാരെ തെണ്ടികളുമായി ഉപമിച്ചു എന്നത് തികച്ചും പ്രകോപനപരം ആയി..അദ്ദേഹം സംഘാടകരുമായി ഉണ്ടായ പ്രശ്നം സദസ്സിനെ ധരിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം വൈകിയെത്തിയതിനു ക്ഷമ ചോദിക്കുകയും അത് ഹ്യൂമർ ചേർത്ത് നല്ല വാക്കുകളിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു എങ്കിൽ ഈ പ്രശ്നങ്ങൾ ഒക്കെ ഒഴിവാക്കാമായിരുന്നു‌..പണം മുടക്കി ക്ലാസ്സ് കേൾക്കാൻ വന്നവരെ ഒരു കാരണവശാലും അവർക്ക് അപമാനം തോന്നുന്ന വാക്കുകൾ കൊണ്ട് ഉപമിക്കാൻ പാടില്ലായിരുന്നു‌..
ഒരു ട്രയിനർ , അയാൾ എത്ര പ്രഗൽഭനും പ്രശസ്തനും ആയിക്കൊള്ളട്ടെ , പണം കൊടുത്ത് ആ ട്രയിനിംഗ് നു വന്നിരിക്കുന്നവർ അയാളുടെ കസ്റ്റമർ തന്നെയാണ്…കസ്റ്റമറേ കരുതാത്ത ഒരു ബിസിനസും അന്തിമമായി വിജയിക്കില്ല ..അതിനാൽ കസ്റ്റമറെ പ്രകോപിപ്പിക്കുന്ന വാക്കോ എഴുത്തോ പെരുമാറ്റമോ ഒരു സെയിൽസ് മാനേജറിൽ നിന്നും ഉണ്ടാകാൻ പാടില്ല ..കോഴിക്കോട് ഉണ്ടായ അനിഷ്ടസംഭവങ്ങൾ അതിന്റെ പരിണിത ഫലം മാത്രമാണ്….
സദസ്സിനെ സരസമായി കൈയ്യിലെടുക്കുന്നതിനു പകരം ട്രയിനറുടെ ഈഗോ ഒരു വലിയ ഘടകം ആയി പ്രവർത്തിച്ചു സംഗതികൾ പ്രകോപനപരം ആക്കി.
നല്ല ഒരു ട്രയിനർക്ക് ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കേണ്ടത് കൂടുതൽ പ്രകോപിക്കൽ അല്ല …മറിച്ച് നർമ്മബോധം ആണ്…നല്ല ഹ്യൂമർ സെൻസ് കൊണ്ട് വലിയ പ്രശ്നങ്ങളെ തണുപ്പിക്കുന്ന നിരവധി മാനേജ്മെന്റ് ട്രയിനർമാരെ കണ്ട അനുഭവത്തിൽ നിന്നും കോഴിക്കോട് സംഭവം ആ സെയിൽസ് ട്രയിനറുടെ സന്ദർഭം മനസ്സിലാക്കാതെ ഉപയോഗിച്ച ചില പ്രകോപനപരമായ ഉപമകൾ കൊണ്ടു മാത്രമാണന്നു നിസ്സംശയം പറയാം..
എന്തായാലും ഒരു ട്രയിനർ നടത്തിയ സെഷൻ അലങ്കോലപ്പെട്ടു എന്നതിനാൽ എല്ലാത്തരം ട്രയിനിംഗ് കളും തട്ടിപ്പ് ആണെന്നോ ട്രയിനർമാർ എല്ലാം അൺപ്രൊഫഷണൽ ആണെന്നോ ട്രയിനിംഗ് എന്ന സംഗതിയേ ആവശ്യമില്ല എന്നൊന്നും അർഥമില്ല ..
ബിസിനസ് ഉണ്ടാകുന്നത് പോലെ തന്നെ ബിസിനസ് മാനേജ്മെന്റ് ഉം ആവശ്യമാണ്…അതിൽ ട്രയിനിംഗ് വളരെ പ്രധാനവും ആണ്..
കോഴിക്കോട് സംഭവം നമ്മേ പഠിപ്പിക്കേണ്ടത് മറ്റു ചില ലളിതമായ കാര്യങ്ങൾ ആണ്..

  1. നമ്മൾ വ്യക്തികളോട് ആയാലും സദസ്സ് നോട് ആയാലും നല്ല ഭാഷയും ക്ഷമയും വിനയവും സത്യസന്ധതയും നർമ്മവും ഉപയോഗിക്കുക .
  2. നമ്മൾ എത്ര പ്രഗൽഭനായാലും പ്രശസ്തനായാലും ഈഗോ അല്ലെങ്കിൽ സ്വയംഭാവം നമ്മേ കീഴടക്കാതിരിക്കാൻ ശ്രദ്ധിക്കുക ..ഒപ്പം കോപവും മോശം വാക്കുകളും നിയന്ത്രിക്കുക.
  3. നമുക്ക് തെറ്റുകൾ പറ്റുക സ്വാഭാവികം ആണ്..അത്തരം സന്ദർഭങ്ങളിൽ അത് സമ്മതിക്കുകയോ ക്ഷമ പറയുകയോ ഒക്കെ ചെയ്യുന്നത് നല്ല നേതൃഗുണം ആണെന്നു കൂടി നാം തിരിച്ചറിയുക .
    അറിയാത്തത് അറിയാനും പുതിയ കാര്യങ്ങൾ പഠിക്കാനും സ്കൂളും കോളേജും മാത്രമല്ല അത് കഴിഞ്ഞു കിട്ടുന്ന ജോലിയിലോ ബിസിനസ് ലോ ഒക്കെ വീണ്ടും പലതും പഠിക്കേണ്ടിയും പരിശീലനങ്ങൾ നേടുകയും ഒക്കെ ആവശ്യമാണ്…അതിനു പല തരം സ്കിൽ കൾ സ്വായത്തമാക്കാൻ സ്വയം പഠിച്ചെടുക്കുകയോ മറ്റുള്ളവരുടെ പരിശീലന സഹായമോ തേടേണ്ടി വരും..എതെങ്കിലും ഒരു ട്രയിനിംഗ് ഇൽ ചേർന്ന് പഠിക്കുന്നതും പഠിപ്പിക്കുന്നതും വളരെ പ്രധാനമാണ്..
    കോർപ്പറേറ്റ് ട്രയിനിംഗ് ഒരു വലിയ മേഖലയും സാദ്ധ്യതയും ആണ്…
    ഒരു സെയിൽസ് ട്രയിനർ , (അദ്ദേഹം കൂടുതലും പരിശീലിപ്പിക്കുന്നത് കൺസ്യൂമർ പ്രോഡക്ട്സ് സെയിൽസ് ആണെന്നു തോന്നുന്നു ) കോഴിക്കോട് സ്വയം ക്ഷണിച്ചു വരുത്തിയ സംഘർഷം കോർപ്പറേറ്റ് ട്രയിനിംഗ് ന്റെയും സ്കിൽസ് ട്രയിനിംഗ് ന്റെയും പ്രാധാന്യത്തെയോ പ്രസക്തിയേയോ ഒട്ടും കുറക്കുകയില്ല എന്നു മാത്രമല്ല അവ എങ്ങിനെ മെച്ചമായി കൈകാര്യം ചെയ്യണം എന്നതിന്റെ കൂടി ഉദാഹരണം ആണ്.

By ivayana