രചന : പി.ഹരികുമാര്‍ ✍️
നാട്ടിന്നാദ്യ പ്രഥമ പ്രണയ വികസനാധികാരി,
പിതാക്കള്‍ക്കാദര്‍ശ നിര്‍വാഹക പ്രധാനി.
പ്രജാധിപത്യാധീശ നേത്രൃസാമര്‍ത്ഥ്യന്‍.
ശാസ്ത്രാനുവര്‍ത്തിത ഭരണസാരഥ്യ വാദി.
മതേതരോത്തമ മൂല്യ ചരിത്ര കഥാനുഗായി.
ബഹുവര്‍ണ്ണ സഹജ മണ്ഭാഷാനുവര്‍ത്തി.
ആഗോള സ്വാശ്രയ നല്‍വഴി നേത്രൃത്വധീരന്‍,
മൊട്ടുകള്‍ക്കിഷ്ട സൂര്യസ്നേഹ കാന്തി.
പൂവുകള്‍ക്ക് ഹര്‍ഷവാതാനുകൂലി.
സമശീര്‍ഷാഗോള നയതന്ത്ര ധൈര്യം.
“ഈശ്വര ഹളളാ—” അഹിംസാ യാത്ര പാദചാരി.
മാമൂല്‍,ചട്ട, സമഗ്ര മാറ്റ വളര്‍ച്ചകളെത്രയെത്ര——?!;
ഹരിത,ശ്വേത,മൃദുശോണിത,വിദ്യാ,
സാങ്കേതികാ,ണവോര്‍ജ്ജ,വിശ്രമ,
വിനോദ വേഗവികസനങ്ങള്‍—–!
2
കണ്ണു മഞ്ഞളിച്ചല്പവിഭവര്‍,പീതലഹരീഭ്രാന്തര്‍,
മൗലികവാദ പാവ ശ്രീരാമാടിമക്കാര്‍.
പതിറ്റാണ്ടുകള്‍ക്കിപ്പുറം,മറക്കുവാന്‍,
പുണ്യനിറമടിച്ചൊക്കെ മറയ്ക്കുവാന്‍,മായ്ക്കുവാന്‍,
പേര്‍ത്തും,വെറിളിപിടിച്ചസ്വസ്ഥ താപത്തീയില്‍
ചുട്ടുവേര്‍ത്തു,കറുത്തു കലിക്കുന്നൂ,
നീറിപ്പുകഞ്ഞ് ലിഞ്ചുന്നു, ചാട്ട മൂളിച്ചു മുഴക്കുന്നൂ,
ശപിക്കുന്നൂ, ഉഴറ്റിച്ച് ഭ്രമിപ്പിച്ചുക്കുന്നൂ;
പച്ചമനുഷ്യരെ,പട്ടിണിപ്രാണങ്ങളെ.
3
ബാലദിനമാഘോഷിപ്പിക്കാതെ,
ഓര്‍മ്മ പ്രണാമമാചരിപ്പിക്കാതെ,
ശാസനാസന വീര പ്രമാണികള്‍,ആയിരത്താണ്ടല്ലാ—–
നീളുമധികാരവീര്യമാഞ്ഞമര്‍ത്തി ശ്വാസമടപ്പിച്ച്
സ്നേഹമാനസങ്ങളെ പേടിപ്പിച്ചാട്ടിയലട്ടുന്നൂ—-!
3
എന്നിട്ടുമെന്നെന്നും വിരിയുന്നു,
മന്ദാനിലലയാട്ടി മിഴികാട്ടി,പൂച്ചിരിച്ച്
സുഗന്ധപൂരിതഗന്ധം പരത്തുന്നൂ,
നാടിന്നാദ്യ വിരിമാര്‍ത്തടത്തിലെ ചെമ്പനീര്‍പുഷ്പം.
പ്രോജ്വലിക്കുമിന്ത്യന്‍ മാറിടങ്ങളിലെന്നും
വിടര്‍ന്നു വിരാജിക്കും ജനരാജപുഷ്പം.
നനമണ്ണിലലിഞ്ഞലിഞ്ഞീണമായ്,
സുഗന്ധമായ്,പോഷക,മായാരോഗ്യ
ശാന്തം പുലരുമീ സ്നേഹമലരിന്നെന്തിന്;
ശത്രു മിത്രതാ,നാടകപ്രകടനാചാര
സര്‍വാധികാര വിശ്വഗുരുവിന്‍ വിപണിമാമാങ്കം?
സ്വാര്‍ത്ഥാര്‍ത്തി പ്രദര്‍ശനാ,പ്രണാമ പ്രമാണം?!
———–