ഉരുൾപൊട്ടിയുയരുന്ന ഗദ്ഗദങ്ങൾ

ചുറ്റുമുള്ളുരുകികലുന്നു ജീവിതങ്ങൾ

കരകവിഞ്ഞൊഴുകുന്ന കണ്ണുനീരിൽ

മണ്ണിൽ മറയുന്നു ജീവിതകർമ്മതീരം.

അവനിയിൽ മർത്യന്റെ സ്വാർത്ഥതകൾ

മലയും മരങ്ങളും വെട്ടിവീഴ്ത്തി

നദികൾ മണൽവാരി ഗർത്തമാക്കി

ചതിക്കുഴികളൊരുക്കി നൃത്തമാടി.

കാടുകളൊക്കെ മുറിച്ചു നീക്കി

നാടും നഗരവുമാക്കി മാറ്റി

അവനനവനാത്മാ സുഖത്തിനായി

പ്രകൃതിയെ വിവസ്ത്രയാക്കി മാറ്റി

ഉയരങ്ങൾ തേടിപ്പറന്നു പോയി

വെട്ടിപിടിച്ചു തിരിച്ചിറങ്ങാൻ

മോഹിച്ചു വീണ്ടും മടങ്ങിയെത്തി

ഉയരങ്ങളിലേക്കവർ യാത്രയായി.

മരവിച്ച മനസ്സും കാഴ്ചയുമായി

ഉമ്മറത്തിണ്ണയിൽ കാത്തിരിക്കുന്നവർ

മോഹങ്ങളെല്ലാം കരഞ്ഞുപോയി

കണ്ണീരിലെല്ലാം അലിഞ്ഞുപോയി.

By ivayana