രചന : സിജി സജീവ് ✍
വീണ്ടുമൊരു സ്കൂൾ വർഷം കൂടി ആരംഭിക്കുമ്പോൾ,,
ഓർമ്മകളിൽ പണ്ടെന്നോ ഉയർന്ന ഫസ്റ്റ് ബെല്ലിന്റെ മുഴക്കം,,
പാടവരമ്പിലൂടെ മാറിലടുക്കി പിടിച്ച പുസ്തകങ്ങളുമായി ഒരു പാവാടക്കാരി ഓടുന്നു,,
പുറകിൽ അടിമുതൽ മുടിവരെ പുള്ളിപ്പൊട്ടുകൾ തെറിപ്പിച്ച ചാരിതാർത്ഥ്യത്തോടെ
ചേറിലാണ്ടു പോകുന്ന ആ കറുത്ത വള്ളിച്ചെരുപ്പ്എന്നും അവൾക്ക് എട്ടിന്റെ പണികൊടുത്തുകൊണ്ട് അഭിമാനത്തോടെ കൂടെ ഓടുന്നു,,
സ്കൂൾ തുറക്കുന്നതിനൊപ്പം കുസൃതികളുമായി എത്തുന്ന വർഷകാലം അവളെ മുക്കാലും കുളിപ്പിച്ചിട്ടുണ്ടാവും..
നനഞ്ഞ കോഴിയെപ്പോലെ അവൾ ക്ലാസ് റൂമിലേക്ക് ആർത്തലചെത്തുമ്പോൾ ഉള്ളിൽ അതുവരെയുണ്ടായിരുന്ന സന്തോഷത്തിന്റെ പൂത്തിരി ആരോ തല്ലിക്കൊഴിച്ച പോലെ അണഞ്ഞു പോകും,,
നിറഞ്ഞ ബഞ്ചുകളിൽ നനഞ്ഞൊട്ടിയ അവൾക്കിരിപ്പിടം ഉണ്ടാവില്ല,, ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്ന ചിന്തയിലോ,കൂട്ടുകാർ ആരും പിണങ്ങരുതെന്നോർത്തോ അവൾ ലാസ്റ്റ് ബെഞ്ചിന്റെ അറ്റത്തു ഓരം ചേരും,,,
ഡസ്ക്കിൽ നിറഞ്ഞിരിക്കുന്ന പുത്തൻ ബാഗുകൾ കാണുമ്പോൾ അറിയാതെ അവളുടെ കണ്ണുകൾ അവളെ ചതിക്കും,,,
കൈയ്യിൽ ഒതുക്കി മാറിലടുക്കിയ പുസ്തക കെട്ടിനെ ഡസ്ക്കിന്റെ അടിയിലെ ഡ്രോയിലേക്ക് ഭദ്രമാക്കും,,
ചിലപ്പോൾ ജനലിലൂടെ അരിച്ചെത്തുന്ന ഈർപ്പം നിറഞ്ഞ കാറ്റിൽ അവിടെയിരുന്നവൾ പഠിക്കുന്നുവെന്ന വ്യാചേന നൂറു നൂറു പകൽ കിനാവുകളെ മാറോടു ചേർത്ത് മയങ്ങിപ്പോകും,,
അപ്പോളവൾ പുത്തനുടുപ്പ് ഇട്ടിട്ടുണ്ടാവും,
ഇരുവശത്തേയ്‌ക്കുമായി പിന്നിയിട്ടമുടിയറ്റത്തു നിറമാർന്ന റിബൺ കെട്ടിയിട്ടുണ്ടാവും,പുത്തൻ ചെരുപ്പ് കാലിനെ ഇക്കിളിക്കൂട്ടുന്നുണ്ടാവും,,
നിറയെ അറകളുള്ള പുത്തൻ ഭാഗ് അവളുടെ പുറം പറ്റി കിടക്കുന്നുണ്ടാകും,, അതിലൊക്കെയുപരി നിറമുള്ള പോപ്പിക്കുടച്ചൂടി അവൾ ഒപ്പം നടക്കുന്നവരേ നോക്കി നിറഞ്ഞു ചിരിച്ചു,,,
തലയിൽ മേൽക്കൂരയിടിഞ്ഞു വീണോന്ന് ഓർത്തു ചാടി എഴുന്നേറ്റപ്പോളാണ് എല്ലാകുട്ടികളുടെയും പരിഹാസം നിറഞ്ഞ നോട്ടം അവളിലേയ്ക്കാണെന്നു അറിയുന്നത്..
“താമസിച്ചു വന്നതും പോരാഞ്ഞു മൂലയ്ക്ക് പോയിരുന്നു സുഖിച്ചങ്ങു ഉറങ്ങുവാണോ കൊച്ചേ നീ,”ആ ചോക്ക് എടുത്തോണ്ട് താടി,,,!
തറയിൽ കിടന്ന ചോക്ക് കണ്ടപ്പോ മനസിലായി മേൽക്കൂരയല്ല തലയിൽ വീണതെന്ന്,,
അങ്ങനെ ആദ്യ ദിനം തന്നെ അപമാനഭാരത്താൽ തലകുമ്പിട്ട് പോയത് പിന്നീടൊരിക്കലും ഉയർത്തിയിട്ടേയില്ല,,
ആരോടും പരിഭവം തോന്നിയിട്ടില്ല,,
മാതാപിതാക്കൾ,അദ്ധ്യാപകർ,സഹപാഠികൾ,ആരോടും ആരോടും ഒരു പരാതിയും പറയാനില്ല,, അതൊക്കെ അന്നത്തെ സാഹചര്യങ്ങളുടെ പിടിപ്പുകേടു മാത്രമായി കാണുന്നു,,
ഇന്നോ,, ഒരു മാസം മുന്നേ പ്രദേശത്തുള്ള സ്കൂളുകളിൽ നിന്നും അദ്ധ്യാപകരെത്തി, ഓരോ സ്കൂളും വമ്പൻ ഓഫറുകൾ നിരത്തുന്നു,,
ബാഗ്, ബുക്സ്, യൂണിഫോം, കുട, എന്തിനതികം ഒരു വർഷത്തേക്ക് സ്കൂൾ ബസ്സ് വരെ ഫ്രീ,,,
കുട്ടികളുടെ പഠന നിലവാരം ഉയർത്താനാണോ?
അതോ എല്ലാക്കുട്ടികൾക്കും വിദ്യാഭ്യാസം എന്ന മഹത്തായ ലക്ഷ്യമോ??
അതുമല്ലാതെ സ്കൂളുകൾ നിലനിർത്താനുള്ള മാനേജ്മെന്റിന്റെ കൂർമ്മബുദ്ദിയോ??
ഒരു ചോദ്യം കൂടി ബാക്കിയുണ്ട് അത് എന്റെ മനസ്സിൽ തന്നെ കിടന്നോട്ടെ,,,
ഇന്നുള്ള കുട്ടികൾക്ക് ശരിക്കുംഇതിന്റെയൊക്കെ ആവശ്യം ഉണ്ടോ,,,?
ഉള്ളവർക്കും ഇല്ലാത്തവർക്കും എല്ലാം ഒരേപോലെ ഈ സാധനങ്ങളൊക്കെ വാങ്ങി നൽകി എന്തിനാണ് ഇങ്ങനെ ദൂർത്തു കാണിക്കുന്നത്?
മെയ്ന്റൻസ് വർക്ക് ന്ന് പറഞ്ഞു എല്ലാവർഷവും ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് കിട്ടാൻ സ്കൂൾ കെട്ടിടങ്ങൾ നന്നാക്കുന്നു,അത് ഒരു മൂന്നു മാസമെങ്കിലും ചോർന്നോലിക്കില്ല എന്ന് ഉറപ്പാക്കി ക്കൂടെ??
സ്കൂളിലെ പഠനഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കിക്കൂടെ??
കേടായ കമ്പ്യൂട്ടറുകൾ ക്ലാസ് തുടങ്ങുമ്പോഴേക്കും നന്നാക്കി കൂടെ??
ലൈബ്രറിയിലേയ്ക്ക് കുട്ടികൾക്ക് വായിക്കാനും പഠിക്കാനുപകരിക്കുന്നതുമായ പുസ്തകങ്ങൾ കൊണ്ടു വെച്ചു കൂടെ??
ആവിശ്യമായ സ്പോർട്സ് ഐറ്റം വാങ്ങാമല്ലോ?
ഒന്നും വേണ്ട എല്ലാ ക്ലാസ്സിലും ഓരോ ഫാൻ ഇടാമല്ലോ,,
ഒന്നും ചെയ്തില്ലെങ്കിലും സ്കൂൾ ബസ്സ് എങ്കിലും അറ്റകുറ്റപ്പണികൾ തീർത്താൽ അത്രയും നന്നായിരുന്നു,,, 😔
ഇപ്പോൾ സ്വയം സഹായ സംഘടനകളും രാഷ്ട്രീയക്കാരും കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകുന്നുണ്ട്,,
കിട്ടിയ പഠനോപകരണങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് വളരെ വ്യക്തവും ശക്തവും ആയി ആണ് ഇന്നത്തെ പേരൻസ് സംസാരിക്കുന്നത്,,
നിവൃത്തിയില്ലാത്ത കുട്ടികൾ ഇല്ല എന്നല്ല,, എന്തായാലും കുട്ടികളെ പിടിക്കാൻ ചെല്ലുമ്പോൾ വീടും പരിസരവും പേരൻസിന്റെ ജോലിയും ഒക്കെ അറിയുമ്പോൾ അവരെ സഹായിക്കേണ്ടത് ആണോ എന്ന് മനസ്സിലാക്കാൻ സാധിക്കും,, അത്തരം കുട്ടികളെ സഹായിക്കുന്നതല്ലേ ഉത്തമം,,
ഇപ്പോഴുള്ള പേരന്റസ് ലോൺ എടുത്തിട്ടാണെങ്കിലും കുട്ടികളെ നല്ല സ്റ്റാൻഡേർഡ് ആയെ സ്കൂളിൽ വിടു,,
ഇത് പേരന്റ്സിനെ വലയിൽ വീഴിക്കാനായുള്ള ഒരു തന്ത്രമായി കാണുന്നത് എന്റെ മാത്രം കുറ്റമായി കാണുന്നു ഞാൻ….
മുൻ വർഷങ്ങളിൽ ഒന്നിൽ സ്കൂളിലെ കുട്ടികൾക്ക് ഒരു സഹോദരൻ കുട നൽകി, മഴയിൽ ആ കുട നിവർത്തിയാൽ വലകൊണ്ട് ആണോ ഇതിന്റെ നിർമ്മിതിയെന്ന് ആരും ചിന്തിച്ചു പോകും,, ചുള്ളികമ്പ് ഒടിയും പോലാണ് അതിന്റെ കമ്പികൾ ഒടിഞ്ഞു പോയത് ഇങ്ങനുള്ള സഹായങ്ങൾ ചെയ്യണോ 🥴
ഒന്നിനെയും പോസിറ്റീവ് ആയി കാണരുത് കേട്ടോ സിജിയേ എന്നൊരു ചോദ്യം പ്രതീക്ഷിച്ചു കൊണ്ട്,
ഇനിയുമൊരു മടക്കം ബാല്യത്തിലേയ്ക്ക് ഉണ്ടായാൽ വീണ്ടും ആ പണ്ടേക്കു പണ്ടത്തെ കുട്ടിയാകാൻ മാത്രം കൊതിക്കുന്നവൾ,,, സാഹചര്യങ്ങൾക്കൊണ്ട് ആരോടും പരാതിയില്ലാത്തോൾ,,
(വിദ്യാഭ്യാസ മന്ത്രി Vശിവൻകുട്ടിയുടെ വിദ്യാഭ്യാസ നയങ്ങളോട് യോജിക്കുന്നു,,
SSLC വിജയം മാർക്കിന്റെ അടിസ്ഥാനത്തിൽ ആക്കേണ്ടതാണ് 👌👍)