ഒരു വെട്ടിന്
കടപുഴകുന്ന പാഴ്മരമല്ല .
പലവെട്ടിന്
പുതുമുള പൊട്ടുന്ന
വന്മരമാണു ഞാൻ.
തോൽക്കുന്നതല്ല
എതിരാളൻ്റെ ജയം കണ്ട്
സന്തോഷിക്കാൻ
സ്വയം തോറ്റു കൊടുക്കുന്നതാണ്.
അലറി വിളിച്ചത്
അഴിയെണ്ണിയൊടുങ്ങാനല്ല
സ്വാതന്ത്ര്യത്തിൻ്റെ ഇത്തിപ്പൂരം
മധുരം നുണയാൻ.
അനാഥയെ കൂടെ കൂട്ടിയത്
അനന്തഭോഗ സുഖത്തിനല്ല
അനാഥ ഗർഭങ്ങൾക്ക്
അതിർവരമ്പിടാനാണ്.
കരൾ പിടഞ്ഞത്
കരയാനല്ല
കലാപം ചെയ്യാനാണ്
കദനങ്ങളകറ്റാനാണ്.
കാട്ടുനീതികൾക്കെതിരെയും
കരനാഥന്മാർക്കെതിരെയും
കഥയായും കവിതയായും
കരകവിഞ്ഞൊഴുകി
കരാളരുടെ
കഴുത്തറക്കാൻ.
ഉരുണ്ടു വീണത്
ഉടഞ്ഞു ചിതറാനല്ല
ഉയിർത്തെഴുന്നേൽക്കാൻ തന്നെയാണ്.

ജയൻതനിമ

By ivayana