ഇന്നിന്റെ ബാല്യങ്ങൾ മയക്കുമരുന്നിൻ –
അടിമയാം വേലിക്കെട്ടിലകപ്പെട്ടു പോയ്,
കൗമാരംപിടിമുറുക്കും ഒരുകൂട്ടം കാപാലികർ,
ബാല്യത്തിൻ പുഞ്ചിരിയെ തച്ചുടച്ചീടുന്നു.
സ്നേഹവാക്കുകൾ അന്യമായ് പോയിന്ന് ,
അലതല്ലും തിരമാലപോൽ മനംമാറുന്നു ജീവിതം,
വേലിമറികടന്നിതാ ലഹരി നടനമാടുന്നു,
പ്രതിരോധകെട്ടഴിക്കേണ്ട നേരം കഴിഞ്ഞുപോയ്.
തടയുവാനിനിയുമാവും പ്രിയ സൗഹൃദങ്ങളേ…
സ്വയം കൂപമണ്ഡൂകമായ് മാറി
കർദമശിരസ്സിൻ ഉടമയാകാതെ,
അരങ്ങിൽ വന്നവരോധം തീർക്കുക സഹജരേ,
തകരുന്നു കുടുംബബന്ധങ്ങളും, ജീവനും.
ജീവിതം നഷ്ടസ്വപ്നങ്ങളായ് മാറുന്നു,
ഇനിയെങ്കിലും ഉണർന്നിരിക്കുക നാം…
ഇന്നിതാതേങ്ങുന്നു അടിമയാം ലഹരിതൻ
അവരോധകത്തിൽ നിന്നും രക്ഷനേടാൻ.

ദിനേശ് മേലത്ത്

By ivayana