ജൂണിൽ, സ്കൂളുതുറക്കുമ്പോൾ
മഴയതുവരവായ് മലനാട്ടിൽ
കുട്ടികൾ സ്കൂളിൽപ്പോകുമ്പോൾ
കുഞ്ഞിക്കുടകൾച്ചൂടൂല്ലോ…

വഴിയോരത്തുനടക്കുമ്പോൾ
കനികളെറിഞ്ഞുപറിക്കൂല്ലോ
വണ്ടിക്കൂലിക്കാശുകളാൽ
മിഠായ് വാങ്ങിക്കഴിക്കൂല്ലോ…

മഴയിൽച്ചാടിരമിക്കുന്നേ
വെള്ളത്തിൽക്കളിയാണല്ലോ
അണകൾ, കെട്ടിയുയർത്തുമ്പോൾ
വസ്ത്രംമുഴുവൻ നനയൂല്ലോ…

മണിയടികേട്ടവരോടുന്നേ
ബഞ്ചിൽക്കയറിയിരിക്കുന്നേ
പുത്തൻബാഗുതുറക്കുന്നേ
പുസ്തകമൊക്കെയെടുക്കുന്നേ…

ടീച്ചറ് ക്ലാസ്സിൽവന്നെന്നാൽ
ഹാജരെടുത്തു കഴിഞ്ഞെന്നാൽ
ഹോംവർക്കൊന്നും ചെയ്തില്ലേൽ
ശകാരിച്ചീടും ദേഷ്യത്തിൽ…

ടീച്ചർ ചീത്തകൾ പറയുമ്പോൾ
മിണ്ടാവ്രതമീപ്പിള്ളേർക്ക്
സ്കൂളിൽ യോഗം കൂടുമ്പോൾ
ചീത്തകളച്ഛനുമമ്മയ്ക്കും…

വീട്ടിൽക്കഥയത് അറിയുമ്പോൾ
അച്ഛനുദേഷ്യം വന്നെന്നാൽ
അമ്മകലിച്ചുവരുന്നുണ്ടേൽ
പല്ലുകൾകാട്ടി ചിരിക്കൂല്ലോ…

കുട്ടികളൊപ്പം കൂടുമ്പോൾ
ഒത്തുകളിച്ചുരസിക്കൂല്ലോ
എന്തൊരുസുന്ദരമക്കാലം
എന്തൊരുരസമാണാ സ്കൂള്…

ഡാർവിൻ പിറവം

By ivayana