രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍
നടന്നുനീങ്ങുന്നു നമ്മൾ
നടപ്പാതയറിയാതെ
നടനമാടുന്നു വൃഥാ നൃത്ത
ച്ചുവടുകളറിയാതെ
മറച്ചുവെക്കുന്നു ഉള്ളിൽ
മറയാക്കി സത്യങ്ങൾ
പുറത്തെടുക്കുന്നു കള്ളം
കഥകൾ കടങ്കഥയാക്കി
അണിഞ്ഞുനോക്കുന്നു മുഖം
അനീതിതൻച്ചമയങ്ങൾ
അണഞ്ഞുപോകുന്നു വെട്ടം
അറിഞ്ഞീട്ടുമറിയാതെ
ചിരിച്ചുകാട്ടുന്നു മെല്ലെമെല്ലെ
തിരക്കഥയെഴുതുന്നു
തിരക്കുകൂട്ടുന്നു വൃഥാചിലർ
തിരശ്ശീല താഴുന്നു
ജനിച്ചു പോയല്ലോ മണ്ണിൽ
മറയുവാൻ മാത്രമായ്
ചവിട്ടുനാടകം കാട്ടിയീ
മണ്ണിൽമറയുന്നു
നടന്നുനീങ്ങുന്നു നമ്മൾ
ഇനിയൊന്നോർക്കുക
നടനമാടുന്നതിൻമുമ്പേയതിൻ
ചുവടുകൾ പഠിക്കണം.